
ദില്ലി: സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവോവാക്സീന്‍ ഒക്ടോബറോടെ രാജ്യത്ത് നൽകി തുടങ്ങാനാകുമെന്ന് സിഇഒ അധർ പുനെവാല. കുട്ടികൾക്കുള്ള വാക്സീൻ അടുത്ത വർഷം ആദ്യ പകുതിയിൽ നൽകാനാകുമെന്നും അധർ പുനെവാല പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് പുനെവാലയുടെ പ്രതികരണം. സർക്കാർ പൂർണ പിന്തുണ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് പുനെവാല വ്യക്തമാക്കി. വാക്സീൻ നിർമ്മാണത്തിന്‍റെ വേഗത കൂട്ടാനുള്ള നടപടികൾ കൂടിക്കാഴ്ച്ചയിൽ ചർച്ചയായെന്നാണ് സൂചന.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.