
തിരുവനന്തപും: രണ്ടാം പിണറായി സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികം സിപിഐ ഹൈജാക്ക് ചെയ്യുന്നുവെന്ന് സിപിഐയിൽ പരാതി (CPI against CPI for hijacking first anniversary celebrations). സര്‍ക്കാരിൻ്റെ രണ്ടാം വാര്‍ഷികം സിപിഎം പരിപാടിയായി മാറിയെന്നും സിപിഐയെ മാറ്റി നിര്‍ത്തുകയാണെന്നും സിപിഐ സംസ്ഥാന കൗണ്‍സിലിൽ വിമര്‍ശനം ഉയര്‍ന്നു. നേരത്തെ സിൽവര്‍ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവരെ കഴക്കൂട്ടം കരിച്ചാറയിൽ പൊലീസ് ബൂട്ടിട്ട് ചവിട്ടിയതിനെതിരെയും സിപിഐ നേതൃയോഗത്തിൽ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവം സർക്കാറിന് ചീത്തപ്പേര് ഉണ്ടാക്കിയെന്നും പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനം ഉയർന്നു. ഇങ്ങിനെയാണോ പൊലീസ് ജനങ്ങളെ കൈകാര്യം ചെയ്യുന്നതെന്നായിരുന്നു അംഗങ്ങളുടെ ചോദ്യം. സിൽവര്‍ പദ്ധതി വേണമെങ്കിലും ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതി നടപ്പാക്കണമെന്നാണ് യോഗത്തിൽ ഉയർന്ന അഭിപ്രായം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam