
തിരുവനന്തപുരം: ശ്രീനാരയണ ഗുരു പ്രതിമ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി സിപിഐ. ഡെപ്യൂട്ടി സ്പീക്കർ വി ശശി, മുൻ മന്ത്രിയും സിപിഐ നേതാവായ സി ദിവാകരൻ എംഎൽഎ ഉൾപ്പടെയുള്ള ജനപ്രതിനിധികളെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം.
എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയെ ക്ഷണിച്ചിരുന്നെന്ന് മന്ത്രി കടകംപള്ളി വിശദീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പുതിയ എമർജൻസി മന്ദിരത്തിന്‍റെയും ലൈഫ് മിഷൻ പദ്ധതി കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിലും സിപിഐ നേതാക്കളെ അവഗണിക്കുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളതെന്നും സിപിഐയുടെ കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam