CPM- CPI : രാജ്യസഭാ സീറ്റുകളിലെ സിപിഐ അവകാശവാദം; പ്രതികരിച്ച് സിപിഎം, 'എല്ലാവർക്കും അവകാശവാദം ഉന്നയിക്കാം'

Web Desk   | Asianet News
Published : Mar 07, 2022, 06:23 PM IST
CPM- CPI : രാജ്യസഭാ സീറ്റുകളിലെ സിപിഐ അവകാശവാദം; പ്രതികരിച്ച് സിപിഎം, 'എല്ലാവർക്കും അവകാശവാദം ഉന്നയിക്കാം'

Synopsis

വിഷയം മുന്നണി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.ശശി മുഖ്യന്ത്രിയുടെ ഓഫീസിൽ എത്തുമോ എന്ന ചോദ്യത്തിന് അതൊക്കെ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മറുപടി.

തിരുവനന്തപുരം: കേരളത്തിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിൽ (Rajyasabha Election)  ഒരെണ്ണത്തിൽ സിപിഐ (CPI)  അവകാശവാദമുന്നയിക്കും എന്നതിനോട് പ്രതികരിച്ച് സിപിഎം (cpm) . എല്ലാവർക്കും അവകാശവാദം ഉന്നയിക്കാമെന്നാണ് സി പി എം  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan)  പ്രതികരിച്ചത്. വിഷയം മുന്നണി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.ശശി (P Sashi)  മുഖ്യന്ത്രിയുടെ ഓഫീസിൽ എത്തുമോ എന്ന ചോദ്യത്തിന് അതൊക്കെ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മറുപടി.

കേരളത്തിൽ ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 31ന് നടക്കും. എൽഡിഎഫിന് ലഭിക്കുന്ന രണ്ടു സീറ്റിൽ ഒരെണ്ണം വേണമെന്ന് സിപിഐ അവകാശവാദം ഉന്നയിക്കും. തോമസ് ഐസക് അടക്കമുള്ളവർ സിപിഎം പരിഗണനയിലുണ്ട്.  മത്സരിക്കാനില്ലെന്ന് എ കെ ആൻറണി നേരത്തെ അറിയിച്ച സാഹചര്യത്തിൽ പകരക്കാരനാകാൻ കോൺഗ്രസ്സിൽ നിരവധി പേരെ ആലോചിക്കുന്നുണ്ട്.

എ കെ ആൻറണി, സോമപ്രസാദ്, എം വി ശ്രേയാംസ്കുമാർ എന്നിവരുടെ കാലാവധി തീരുന്ന ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്. സഭയിലെ അംഗസംഖ്യ അനുസരിച്ച് രണ്ട് സീറ്റ് എൽഡിഎഫിനും ഒന്ന് യുഡിഎഫിനുമാണ്. തോമസ് ഐസക്, വിജുകൃഷ്ണൻ, വിപി സാനു, ചിന്താ ജെറോം തുടങ്ങിയ പേരുകൾ സിപിഎം നിരയിൽ ചർച്ചയിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട  ഐസകിനെ രാജ്യസഭയിലേക്ക് പരിഗണിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ രാജ്യസഭയിൽ ശക്തമായ ശബ്ദമുയർത്താൻ ഐസകാവും കൂടുതൽ നല്ലതെന്ന ചിന്ത പാർട്ടിയിലുണ്ട്. 

ശ്രേയാംസ്കുമാറിന്റെ സീറ്റ് അദ്ദേഹത്തിന് തന്നെ വീണ്ടും നൽകണമെന്ന് എൽജെഡി ആവശ്യപ്പെടും. ഇക്കാര്യത്തിൽ സിപിഎം നിലപാടാണ് പ്രധാനം. കഴിഞ്ഞ വട്ടം രണ്ട് സീറ്റും സിപിഎം ഏറ്റെടുത്ത സാഹചര്യത്തിൽ ഇത്തവണ ഒരെണ്ണത്തിന് സിപിഐ അവകാശവവാദം ഉന്നയിക്കും. ഇനി മത്സരിക്കാനില്ലെന്നും കേരളത്തിലേക്ക് മടങ്ങുകയാണെന്നും നേരത്തെ എ കെ ആൻറണി ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. ആൻറണി മാറുമ്പോൾ ആരെന്ന് ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് കോൺഗ്രസ്സിനു മുന്നിലെ വെല്ലുവിളി. മുല്ലപ്പള്ളി രാമചന്ദ്രൻ, ഇടത് ചേരി വിട്ട് കോൺഗ്രസ്സിലേക്ക് എത്തിയ ചെറിയാൻ ഫിലിപ്പ്, വി ടി ബൽറാം തുടങ്ങിയ പേരുകൾ സജീവമാണ്. തൃക്കാക്കര ഉപതെരഞ്ഞെുപ്പിൽ ഉമാ തോമസ് ഇല്ലെങ്കിൽ ബൽറാമിനെ അവിടെ ഇറക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിലെ ചർച്ചയോടെ അന്തിമ തീരുമാനത്തിലെക്കെത്തും. മൂന്ന് സ്ഥാനാർത്ഥികൾ മാത്രമാണെങ്കിൽ വോട്ടെടുപ്പ് ഉണ്ടാകില്ല. കേരളത്തിനൊപ്പം അഞ്ച് സംസ്ഥാനങ്ങളിലും 31ന് രാജ്യസഭാ ഉപതരെഞ്ഞെടുപ്പ് നടക്കും.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിജയച്ചിരി മായും മുമ്പേ കോൺ​ഗ്രസിൽ കോളിളക്കം, ദീപ്തിയെ പിന്തുണച്ചത് 4 പേർ മാത്രം; അഭിപ്രായഭിന്നതയില്‍ പുകഞ്ഞ് പാ‍ർട്ടി, കെപിസിസി ഇടപെട്ടേക്കില്ല
ആരോ​ഗ്യമേഖലയിൽ കേരളത്തിന് മറ്റൊരു നേട്ടം കൂടെ, ആദ്യ സ്‌കിൻ ബാങ്കിൽ ആദ്യ സ്‌കിൻ പ്രോസസിംഗ് തുടങ്ങി; ഷിബുവിനെ അനുസ്മരിച്ച് മന്ത്രി