
ദില്ലി: പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യത്തിൽ ഉറച്ച് നിൽക്കാൻ സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ തീരുമാനം. എന്നാൽ, കടുത്ത തീരുമാനത്തിലേക്ക് ഉടൻ കടക്കില്ല. പുറത്ത് ചർച്ച ചെയ്ത് സ്ഥിതി വഷളാക്കിയത് സിപിഎം ആണെന്നും യോഗത്തിൽ നേതാക്കൾ പറഞ്ഞു. ദേശീയ നേതൃത്വത്തിന് മുന്നിൽ സംസ്ഥാന ഘടകത്തിൻ്റെ നിലപാട് അറിയിച്ചു. കേരളത്തിൽ തന്നെ ചർച്ച ചെയ്ത് തീരുമാനം എടുക്കണമെന്ന് കേന്ദ്ര നേതൃത്വം നിർദേശിച്ചു. ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണെന്ന് യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam