ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ഭരണവിരുദ്ധ വികാരം കാരണമായി; ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ട് ചോർന്നെന്ന് സിപിഐ

Published : Jul 09, 2024, 06:33 AM IST
ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ഭരണവിരുദ്ധ വികാരം കാരണമായി; ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ട് ചോർന്നെന്ന് സിപിഐ

Synopsis

പരമ്പരാഗത ഈഴവ വോട്ടുകൾ നഷ്ടമായി. നായർ ക്രൈസ്തവ വോട്ട് വിഹിതത്തിലും വലിയ കുറവ് ഉണ്ടായിട്ടുണ്ട്. സാമുദായിക ധ്രുവീകരണം തിരിച്ചറിയാനോ പരിഹരിക്കാനോ പാർട്ടിക്കും മുന്നണിക്കും കഴിഞ്ഞില്ലെന്നും വിലയിരുത്തലുണ്ട്.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടായെന്ന് വിലയിരുത്തി സിപിഐ. പരമ്പരാഗത ഈഴവ വോട്ടുകൾ നഷ്ടമായി. നായർ ക്രൈസ്തവ വോട്ട് വിഹിതത്തിലും വലിയ കുറവ് ഉണ്ടായിട്ടുണ്ട്. സാമുദായിക ധ്രുവീകരണം തിരിച്ചറിയാനോ പരിഹരിക്കാനോ പാർട്ടിക്കും മുന്നണിക്കും കഴിഞ്ഞില്ലെന്നും വിലയിരുത്തലുണ്ട്. ഭരണവിരുദ്ധ വികാരം തോൽവിക്ക് കാരണമാണെന്ന് സിപിഐ എക്സിക്യൂട്ടീവിൽ അഭിപ്രായം ഉയർന്നു.

മുഖ്യമന്ത്രിയുടെ ശൈലിയിൽ അടക്കം കടുത്ത വിമർശനം ജില്ലാ തല നേതൃയോഗങ്ങളിൽ ഉണ്ടായിരുന്നെങ്കിലും സംസ്ഥാന കൗൺസിലിൽ അവതരിപ്പിക്കുന്ന തzരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ പരാമർശിക്കേണ്ടെന്നാണ് സിപിഐ എക്സിക്യൂട്ടീവ് തീരുമാനം. ഇന്നും നാളെയും സംസ്ഥാന കൗൺസിൽ യോഗം ചേരും. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും തോൽവി ഏറ്റുവാങ്ങി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്