സര്‍ക്കാര്‍ ആശുപത്രി റിപ്പോര്‍ട്ടിൽ "പൊട്ടലുണ്ട്"; എംഎൽഎയുടെ കയ്യൊടിഞ്ഞെന്ന നിലപാടിൽ ഉറച്ച് സിപിഐ

Published : Jul 27, 2019, 10:51 AM ISTUpdated : Jul 27, 2019, 10:59 AM IST
സര്‍ക്കാര്‍ ആശുപത്രി റിപ്പോര്‍ട്ടിൽ "പൊട്ടലുണ്ട്"; എംഎൽഎയുടെ കയ്യൊടിഞ്ഞെന്ന നിലപാടിൽ ഉറച്ച് സിപിഐ

Synopsis

സര്‍ക്കാര്‍ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ എംഎൽഎയുടെ കൈക്ക് പൊട്ടലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും സിപിഐ ജില്ലാ സെക്രട്ടറി പി രാജു. 

കൊച്ചി: ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ എൽദോ എബ്രഹാം എംൽഎയുടെ കൈക്ക് പൊട്ടലുണ്ടെന്ന നിലപാടിൽ ഉറച്ച് സിപിഐ ജില്ലാ സെക്രട്ടറി പി രാജു. എംഎൽഎയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന സ്വകാര്യ ആശപത്രി മെഡിക്കൽ റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് പി രാജുവിന്‍റെ വിശദീകരണം. സര്‍ക്കാര്‍ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൈ ഒടിഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു എന്നും ഈ റിപ്പോര്‍ട്ട് പൊലീസ് അതിക്രമത്തെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ജില്ലാ കളക്ടര്‍ക്ക് നൽകിയിട്ടുണ്ടെന്നും പി രാജു പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചു; കാസര്‍കോട് യുവതി ജീവനൊടുക്കി, അയൽക്കാരിൽ നിന്നും പൊലീസിൽ നിന്നും മാനസിക പീഡനം നേരിട്ടെന്ന് പരാതി
പാലക്കാട് മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു, രണ്ട് സുഹൃത്തുക്കള്‍ കസ്റ്റഡിയിൽ