ടിക്ടോക് താരം ഒമ്പത് വയസ്സുകാരി ആരുണി കുറുപ്പ് അന്തരിച്ചു

Published : Jul 27, 2019, 10:10 AM ISTUpdated : Jul 27, 2019, 10:12 AM IST
ടിക്ടോക് താരം ഒമ്പത് വയസ്സുകാരി ആരുണി കുറുപ്പ് അന്തരിച്ചു

Synopsis

തലച്ചോറിന് ബാധിച്ച ഗുരുതര രോഗത്തെ തുടര്‍ന്നാണ് മരണം. കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആരുണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തിരുവനന്തപുരം: ടിക്ടോക് വീഡിയോയിലൂടെ മലയാളിയുടെ മനം കവര്‍ന്ന ഒമ്പത് കാരി ആരുണി എസ് കുറുപ്പ് അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറിന് ബാധിച്ച ഗുരുതര രോഗത്തെ തുടര്‍ന്നാണ് മരണം. കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആരുണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ടിക്ടോകിലും യൂ ട്യൂബിലും നിരവധി ആരാധകരുള്ള താരമായിരുന്നു ആരുണി. കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ സനോജ് സോമരാജിന്‍റെയും അശ്വതിയുടെ ഏകമകളാണ് ആരുണി. എഴുകോണ്‍ ശ്രീ ശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ആരുണിയുടെ അച്ഛന്‍ സനോജ് കഴിഞ്ഞ വര്‍ഷമാണ് സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആരാധകര്‍ ആരുണിയുടെ മരണത്തില്‍ സോഷ്യല്‍ മീഡിയയില്‍ ദു:ഖം രേഖപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉപയോഗിക്കാൻ പാടില്ലാത്ത വെള്ളം, കോളിയാടി സ്കൂൾ കിണറിലെ ജല പരിശോധനയിൽ ബാക്ടീരിയകളുടെ സാന്നിധ്യം; 5 കുട്ടികൾക്ക് കൂടി ഷിഗെല്ല, 502 പേർക്ക് രോഗലക്ഷണം
'മുഖ്യമന്ത്രി വി ഡി സതീശൻ്റെ നടപടി തീർത്തും തെറ്റ്, തുടർച്ചയായ ന്യായീകരണം'; തിരുത്തണമെന്ന് കെ എൻ ബാലഗോപാൽ