
നെടുങ്കണ്ടം: കൊലപാതക രാഷ്ട്രീയത്തില്‍ (Political Murder) സിപിഎമ്മിനെയും (CPM) കോണ്‍ഗ്രസിനെയും (Congress) വിമര്‍ശിച്ച് സിപിഐ ഇടുക്കി (CPI Idukki) ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ (K K Sivaraman). രണ്ട് പാര്‍ട്ടികളും തമ്മില്‍ എന്താണ് വ്യത്യാസം . സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ഇപ്പോള്‍ സുധാകരന്റെ (K Sudhakaran) കോണ്‍ഗ്രസ് (Congress) തുടരുകയാണെന്നും ശിവരാമൻ പറഞ്ഞു.
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടേയും ഡിസിസി പ്രസിഡന്റിന്റേയും നിലപാടുകളെയും ശിവരാമന്‍ വിമർശിച്ചു. അക്രമ രാഷ്ട്രീയത്തിനാണ് സി.വി വര്‍ഗീസും, സിപി മാത്യുവും ആഹ്വാനം ചെയ്യുന്നത്. എങ്ങോട്ടാണ്, ഇവര്‍ നാടിനെ കൊണ്ടു പോകാന്‍ ശ്രമിയ്ക്കുന്നതെന്നും കെ.കെ ശിവരാമന്‍ നെടുങ്കണ്ടത്ത് പറഞ്ഞു.
Read Also: ആലപ്പുഴയിൽ കൂട്ട മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ആലപ്പുഴ പള്ളിപ്പാട് എട്ടംഗ സംഘത്തിന്‍റെ മർദനമേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ചേപ്പാട് സ്വദേശി ശബരി (28) ആണ് മരിച്ചത്. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് ഡിവൈഎഫ്ഐ നേതാവടക്കം എട്ടംഗ സംഘം ബൈക്കിൽ വരികയായിരുന്ന ശബരിയെ ആക്രമിച്ചത്. പള്ളിപ്പാട് മുട്ടത്ത് വെച്ചായിരുന്നു ആക്രമണം. കേസിൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായ ഒന്നാം പ്രതി സുൾഫിത്ത് അടക്കം മൂന്നു പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. സുൾഫിത്തിന് ശബരിയുമായോട് നേരത്തെ വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്നാണ് വിവരം.
ബൈക്കിൽ വരികയായിരുന്ന ശബരിയെ സുൾഫിത്തും സുഹൃത്തുക്കളും ചേർന്ന് തടഞ്ഞു നിർത്തി അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.ഹെൽമറ്റും കല്ലും വടിയും ഉപയോഗിച്ചായിരുന്നു മർദനം. മർദനമേറ്റ് റോഡരികിൽ അവശനായി കിടന്ന ശബരിയെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിൽ ശബരിയുടെ തലച്ചോറിന് ക്ഷതമേറ്റിരുന്നു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ഹരിപ്പാട് പൊലീസ് അറിയിക്കുന്നത്. എന്നാൽ അതേ സമയം, രാഷ്ട്രീയ സമ്മർദ്ദം മൂലം പ്രതികളെ പിടികൂടുന്നതിൽ പൊലീസിന് മെല്ലപ്പോക്കാണെന്ന പരാതി ബന്ധുക്കൾക്കുണ്ട്.
Read Also; ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി, സർക്കാർ ഉറച്ചു നിൽക്കുന്നതിൽ ദുരൂഹതയെന്ന് ചെന്നിത്തല
കെ റെയിൽ പദ്ധതിയിൽ (K Rail) സർവത്ര അഴിമതിയാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala) . ചെങ്ങന്നൂരിലെ അലൈമെൻ്റ് മാറ്റം അഴിമതിയുടെ മറ്റൊരു വശമാണ്. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതിയിൽ സർക്കാർ ഉറച്ചു നിൽക്കുന്നതിൽ ദുരൂഹതയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സർക്കാരിനെതിരെ വിമോചന സമരത്തിന്റെ ആവശ്യമില്ല. കൊതുകിനെ കൊല്ലാൻ തോക്കു വേണോ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. (കൂടുതൽ വായിക്കാം..)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam