വടക്കൻ പറവൂരിൽ വിഡി സതീശനെ തളയ്ക്കാൻ ആര്? സീറ്റ് സിപിഎം ഏറ്റെടുക്കില്ല, സിപിഐ തന്നെ മത്സരിക്കും, സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയിൽ മൂന്നുപേര്‍

Published : Mar 07, 2026, 11:51 AM IST
cpi vd satheesan

Synopsis

വടക്കൻ പറവൂരിൽ സ്ഥാനാർത്ഥി പാനൽ തയ്യാറാക്കി സിപിഐ. വടക്കൻ പറവൂരടക്കം എറണാകുളം ജില്ലയിലെ സിപിഐ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക സിപിഐ ജില്ല നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറി.വടക്കൻ പറവൂരിൽ എറണാകുളം സിപിഐ മുൻ ജില്ല സെക്രട്ടറി കെ എം ദിനകരൻ,സംസ്ഥാന കൗൺസിൽ അംഗം കമലാ സദാനന്ദൻ, ജില്ലാ കൗൺസിൽ അംഗം കെ.ബി അറുമുഖൻ എന്നിവരെയാണ് പരിഗണിക്കുന്നത്

എറണാകുളം: വടക്കൻ പറവൂരിൽ സ്ഥാനാർത്ഥി പാനൽ തയ്യാറാക്കി സിപിഐ. വടക്കൻ പറവൂരടക്കം എറണാകുളം ജില്ലയിലെ സിപിഐ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക സിപിഐ ജില്ല നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറി. വടക്കൻ പറവൂരിൽ മത്സരിപ്പിക്കുന്നതിനായി എറണാകുളം സിപിഐ മുൻ ജില്ല സെക്രട്ടറി കെ എം ദിനകരൻ,സംസ്ഥാന കൗൺസിൽ അംഗം കമലാ സദാനന്ദൻ, ജില്ലാ കൗൺസിൽ അംഗം കെ.ബി അറുമുഖൻ എന്നിവരുടെ പേരുകളാണ് ജില്ല കൗൺസിൽ സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. നാളെ നടക്കുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അന്തിമ തീരുമാനമെടുക്കും. പൊതുസ്വതന്ത്രരെ പരിഗണിക്കണോ മറ്റു മുതിര്‍ന്ന നേതാക്കള് വേണോ അതോ ജില്ലാ നേതൃത്വം നൽകിയ സാധ്യതാ പട്ടികിയിലുള്ളവരെ പരിഗണിക്കണോയെന്നകാര്യമടക്കം നാളെ സംസ്ഥാന നേതൃത്വം തീരുമാനിക്കും. എഐവൈഎഫ് നേതാവാ ബിബിൻ ദിനകരനെ പരിഗണിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

വടക്കൻ പറവൂരിൽ വി ഡി സതീശനെതിരെ മത്സരം ശക്തമാക്കാൻ സിപിഎം സീറ്റ് ഏറ്റെടുക്കണമെന്ന ചർച്ചകളുണ്ടായെങ്കിലും മണ്ഡലം സിപിഐ തന്നെ നിലനിർത്താനാണ് ഒടുവിൽ ധാരണയായത്. 2001 മുതൽ വിഡി സതീശനാണ് വടക്കൻ പറവൂരിലെ എംഎൽഎ. സതീശനെതിരെ വടക്കൻ പറവൂരിൽ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ തന്നെ നിയോഗിക്കാനാണ് സിപിഐയുടെ തീരുമാനം. ഒരോ മത്സരത്തിലും വിഡി സതീശൻ മണ്ഡലത്തിലെ ഭൂരിപക്ഷം ഉയര്‍ത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ സിപിഎം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വ‌ട്ടിയൂർക്കാവിൽ ആർ ശ്രീലേഖ: ചുവരെഴുതി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തു‌‌ടക്കം കുറിച്ചു
'പേയ്‌മെന്റ് സീറ്റ്' വിവാദം; മണ്ണാർക്കാട് മണ്ഡലത്തിൽ വ്യവസായിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ സിപിഐയിൽ പൊട്ടിത്തെറി