കാനം രാജേന്ദ്രൻ ആശുപത്രി വിട്ടു; വീട്ടിൽ വിശ്രമം, സന്ദർശകർക്ക് നിയന്ത്രണം

By Web TeamFirst Published Nov 22, 2020, 7:44 PM IST
Highlights

വീട്ടിൽ വിശ്രമിക്കണമെന്നും, സന്ദർശകർ നിയന്ത്രണം പാലിക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആശുപത്രിവിട്ടു. അടുത്ത ഏതാനും ദിവസങ്ങളിൽ പൂർണ്ണ വിശ്രമമെടുക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനാല്‍ സന്ദർശകരെ അനുവദിക്കുന്നതല്ലെന്ന് പാർട്ടി സംസ്ഥാന നേതൃത്വം അറിയിച്ചു.


 

click me!