`സതീശൻ കേരളത്തിന്റെ സ്പന്ദനം', മുഖ്യമന്ത്രിയെ പുകഴ്ത്തി സിപിഐ നേതാവ്; 100 ദിവസം കൊണ്ട് തെളിയിച്ചെന്നും സി ദിവാകരൻ

Published : Sep 02, 2026, 07:35 PM IST
divakaran , vds

Synopsis

മുഖ്യമന്ത്രി വിഡി സതീശനെ പുകഴ്ത്തി സിപിഐ നേതാവ് സി ദിവാകരൻ. കേരളത്തിൻ്റെ സ്പന്ദനമാണ് സതീശനെന്നും ദിവാകരൻ പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി ശ്രീനാരായണഗുരു പുരസ്കാര ചടങ്ങിലാണ് പുകഴ്ത്തിയത്.

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ പുകഴ്ത്തി സിപിഐ നേതാവ് സി ദിവാകരൻ. കേരളത്തിൻ്റെ സ്പന്ദനമാണ് സതീശനെന്നും അദ്ദേഹം ആയതുകൊണ്ടാണ് രണ്ട് മണിക്കൂർ കാത്തിരുന്നതെന്നും ദിവാകരൻ പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി ശ്രീനാരായണഗുരു പുരസ്കാര ചടങ്ങിലാണ് പുകഴ്ത്തിയത്.

സാധാരണയായി ആർക്കും വേണ്ടിയും കാത്തിരിക്കുന്നതല്ലെന്നും സതീശൻ ആയതുകൊണ്ട് മാത്രമാണ് കാത്തിരിക്കുന്നതെന്നും ദിവാകരൻ വേദിയിൽ പറഞ്ഞു. 100 ദിവസം കൊണ്ട് കേരളത്തിന്റെ താല്പര്യം സതീശന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ചു. പാവപ്പെട്ടവർക്ക് വേണ്ടിയും അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയും ചെയ്യുന്ന കാര്യങ്ങളോട് സഹകരിക്കാൻ കഴിയുന്നതാണെന്നും പ്രസംഗത്തിനിടെ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അശ്ലീല ചിത്രം വാട്സ്ആപ്പിൽ സ്റ്റാറ്റസാക്കി; പൊലീസ് അസോസിയേഷൻ നേതാവിന് സസ്പെൻഷൻ
പ്രിയദര്‍ശിനി പദ്ധതി; സ്വകാര്യ മേഖലയ്ക്കുണ്ടായ നഷ്ടം നികത്തണം, ശുപാര്‍ശകളുമായി വിദഗ്ധ സമിതി റിപ്പോര്‍ട്ട്