പ്രിയദര്‍ശിനി പദ്ധതി; സ്വകാര്യ മേഖലയ്ക്കുണ്ടായ നഷ്ടം നികത്തണം, ശുപാര്‍ശകളുമായി വിദഗ്ധ സമിതി റിപ്പോര്‍ട്ട്

Published : Sep 02, 2026, 07:01 PM IST
KSRTC PRIYADARSHINI

Synopsis

കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി മൂലമുണ്ടായ നഷ്ടം നികത്താൻ സ്വകാര്യ ബസുകളുടെ റൂട്ടും സമയവും പുതുക്കണമെന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തു.

തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ മേഖലയ്ക്കുണ്ടായ നഷ്ടം നികത്താൻ റൂട്ടും സമയവും പുതുക്കണമെന്നത് ഉള്‍പ്പെടെയുള്ള ശുപാര്‍ശകളുമായി വിദഗ്ധ സമിതി റിപ്പോര്‍ട്ട്. പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്ന് ഗതാഗതമന്ത്രി സിപി ജോണ്‍ പറഞ്ഞു. പ്രതീക്ഷയ്ക്ക് വക നൽകുന്ന ഒന്നും റിപ്പോര്‍ട്ടിൽ ഇല്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രതികരണം.

കെഎസ്ആര്‍ടിസി ഓര്‍ഡനറി ബസിൽ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നൽകിയ പ്രിയദര്‍ശിനി പദ്ധതി വയറ്റത്തടിച്ചെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് മുന്‍ ഡിജിപി കെ. പത്മകുമാറിന്‍റെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. ഒരേ റൂട്ടിൽ സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നിടത്താണ് സ്വകാര്യ ബസ് ഉടമള്‍ക്ക് നഷ്ടമുണ്ടെന്ന് സമിതി വിലയിരുത്തി. പരിഹാരമായാണ് സമയം പുതുക്കുകയെന്ന നിര്‍ദ്ദേശം. ഒന്നിന് പിറകെ ഒന്നായി ബസുകള്‍ ഓടുന്ന രീതി ഒഴിവാക്കണം. പ്രിയദര്‍ശനി പദ്ധതിക്കായി സ്വകാര്യ ബസുകള്‍ പാട്ടത്തിന് എടുക്കണം‌. കിലോമീറ്റര്‍ നിരക്ക് കെഎസ്ആര്‍ടിസി നിശ്ചയിക്കും. സ്വകാര്യ ബസുകളുടെ കാലാവധി 25 വര്‍ഷമാക്കണം, സ്വകാര്യ ബസ് സര്‍വീസിനെ വ്യവസമായി പ്രഖ്യാപിക്കുക, ഡീലര്‍ നിരക്കിൽ കെഎസ്ആര്‍ടിസി പമ്പുകളിൽ നിന്ന് സ്വകാര്യ ബസിന് ഇന്ധനം നൽകുക, നികുതി മാസം തോറും അടയ്ക്കാൻ അനുവദിക്കണം, പരസ്യം പതിക്കാനുള്ള നിബന്ധനയിൽ ഇളവ്‌, സര്‍ക്കാര്‍ മുഖേനെ ഇന്‍ഷുറന്‍സ് തുടങ്ങിയ ശുപാര്‍ശകളുമുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രതിപക്ഷ ഉപനേതാവ് പദവി: വിവാദം പൂട്ടിക്കെട്ടാൻ സിപിഎമ്മും സിപിഐയും, തർക്കം തുടരുന്നത് ഗുണം ചെയ്യില്ലെന്ന് സിപിഎം ദേശീയ നേതൃത്വം
ഡ്രസ്സ് കോഡിനെച്ചൊല്ലി തർക്കം ; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിച്ച് സീനിയര്‍ വിദ്യാര്‍ത്ഥിനികൾ, പരാതി