ഏക സിവിൽ കോഡ്; സിപിഎം പ്രഖ്യാപിച്ച സമര പരിപാടികളിൽ തന്ത്രപരമായ നിലപാടെടുത്ത് സിപിഐ

Published : Jul 13, 2023, 06:58 AM ISTUpdated : Jul 13, 2023, 12:42 PM IST
ഏക സിവിൽ കോഡ്; സിപിഎം പ്രഖ്യാപിച്ച സമര പരിപാടികളിൽ തന്ത്രപരമായ നിലപാടെടുത്ത് സിപിഐ

Synopsis

15 ന് കോഴിക്കോട്ട് നടക്കുന്ന സെമിനാറിലേക്ക് ജില്ലാ നേതാക്കളെ മാത്രം അയക്കാനാണ് സിപിഐ നേതൃത്വത്തിന്റെ തീരുമാനം. മുന്നണിയിൽ കൂടിയാലോചിക്കാതെ എടുത്ത തീരുമാനത്തിലും, ലീഗിനെ സഹകരിപ്പിക്കാനുള്ള നീക്കത്തിലും കടുത്ത അതൃപ്തിയാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്.

തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ ഏകപക്ഷീയമായി സിപിഎം പ്രഖ്യാപിച്ച സമര പരിപാടികളിൽ തന്ത്രപരമായ നിലപാടെടുത്ത് സിപിഐ. 15 ന് കോഴിക്കോട്ട് നടക്കുന്ന സെമിനാറിലേക്ക് ജില്ലാ നേതാക്കളെ മാത്രം അയക്കാനാണ് സിപിഐ നേതൃത്വത്തിന്റെ തീരുമാനം. മുന്നണിയിൽ കൂടിയാലോചിക്കാതെ എടുത്ത തീരുമാനത്തിലും, ലീഗിനെ സഹകരിപ്പിക്കാനുള്ള നീക്കത്തിലും കടുത്ത അതൃപ്തിയാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. പ്രതിഷേധം അറിയിക്കുന്നതിനൊപ്പം മുന്നണിയിൽ നിസഹകരിച്ചെന്ന തോന്നൽ ഉണ്ടാകാതിരിക്കാൻ കൂടി വേണ്ടിയാണ് ‌സിപിഐ ഇടപെടൽ. ദേശീയ കൗൺസിൽ നടക്കുന്നതിനാൽ നേതാക്കൾ ദില്ലിയിലാകുമെന്ന ന്യായീകരണമാണ് നേതൃത്വം നൽകുന്നത്.

15 ന് കോഴിക്കോട് വെച്ചാണ് സിപിഎം സെമിനാർ സംഘടിപ്പിക്കുന്നത്. ഈ മാസം 14 മുതൽ മൂന്ന് ദിവസമാണ് സിപിഐയുടെ ദേശീയ കൗൺസിൽ യോഗം ദില്ലിയിൽ ചേരുന്നത്. അതേസമയം, ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് മുന്നണിയിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറയുന്നത്. ലീഗിനെ ക്ഷണിച്ചതിൽ സിപിഐക്ക് അതൃപ്തി ഇല്ല. സിപിഐ നേതാക്കളും ഏക സിവിൽ കോഡിനെതിരായ സെമിനാറിന് എത്തുമെന്നും എം വി ഗോവിന്ദൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ലീഗ് വരാത്തതിനാൽ പരാതിയില്ലെന്നും മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ ലീഗിന് അതേ പറ്റൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Also Read: മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലൻസില്‍ ഇടിച്ച സംഭവം; കേസെടുക്കാന്‍ തയ്യാറാകാതെ പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ