'പാർട്ടി ആർക്കെതിരെയും നടപടിയെടുത്തിട്ടില്ല'; മുഹമ്മദ് മുഹസീൻ എംഎൽഎയുടെ രാജിയിൽ സിപിഐ ജില്ല സെക്രട്ടറി

Published : Aug 05, 2023, 02:28 PM ISTUpdated : Aug 05, 2023, 02:35 PM IST
 'പാർട്ടി ആർക്കെതിരെയും നടപടിയെടുത്തിട്ടില്ല'; മുഹമ്മദ് മുഹസീൻ എംഎൽഎയുടെ രാജിയിൽ സിപിഐ ജില്ല സെക്രട്ടറി

Synopsis

പാലക്കാട് സിപിഐ ജില്ലാ എക്സ്ക്യൂട്ടീവിൽ നിന്നുള്ള മുഹമ്മദ് മുഹ്സീൻ എംഎൽഎയുടെ രാജിയെ കുറിച്ച് പറയാൻ താത്പര്യമില്ലെന്നും പാർട്ടി ആർക്കെതിരെയും നടപടി എടുത്തിട്ടില്ലെന്നും സുരേഷ് രാജ്.  

പാലക്കാട്: സിപിഐ ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സീൻ രാജി വെച്ചതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പാലക്കാട് സിപിഐ ജില്ലാ സെക്രട്ടറി സുരേഷ് രാജ്. പാർട്ടി ആർക്കെതിരെയും നടപടിയെടുത്തിട്ടില്ലെന്നും സുരേഷ് രാജ് പറഞ്ഞു. നേരത്തെ ജില്ലാ നേതൃത്വത്തിൻറെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് മുഹമ്മദ്  മുഹ്സിൻ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജി വെച്ചത്. 

വിഭാഗീയ പ്രവർത്തനം നടത്തിയെന്നാരോപിച്ച് മുഹസീനെ നേരത്തെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തിയിരുന്നു. അതിന് പുറമെ പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷിനെയും പട്ടാമ്പിക്കാരനായ ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണനെയും ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരം താഴ്ത്തിരുന്നു. ഇതാണ് കടുത്ത പ്രതിഷേധവുമായി പരസ്യ പോരിനിറങ്ങാൻ മറുവിഭാഗത്തെ പ്രേരിപ്പിച്ചത്.

മുഹ്‌സിനെതിരെയുള്ള അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ച് സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിക്ക് ഒരുങ്ങിയിരുന്നതായും പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ പ്രവർത്തകർ  കൂട്ടരാജി സമർപ്പിച്ചിരുതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു ജില്ലാ നേതൃത്വം. ജില്ലാ കൗൺസിൽ അംഗങ്ങളായ 22 പേർക്ക് കാരണം കാണിക്കൽ നോട്ടീസും ജില്ലാ നേതൃത്വം നൽകിയിരുന്നു. മൂന്ന് മണ്ഡലം കമ്മിറ്റികളിലെ അംഗങ്ങളുടെ രാജിയും നേതൃത്വം സ്വീകരിച്ചു.

കാനം പക്ഷക്കാരനായ സിപിഐ ജില്ലാ സെക്രട്ടറിയുടെ അഴിമതി ചൂണ്ടിക്കാണിച്ചതിനാണ് എംഎൽഎ അടക്കമുള്ളവർക്കെതിരെ നടപടി എടുത്തതെന്നായിരുന്നു  മറു വിഭാഗത്തിൻറെ അരേപണം.കാനം രാജേന്ദ്രന്‍ വിഭാഗത്തിനാണ് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ മുന്‍തൂക്കം. എന്നാൽ പട്ടാമ്പി മണ്ഡലം കമ്മിറ്റി കഴിഞ്ഞ സമ്മേളനത്തില്‍ കാനം വിഭാഗത്തിന് നഷ്ടപ്പെട്ടിമായിരുന്നു. കെ.ഇ ഇസ്മായില്‍ വിഭാഗത്തിനാണ് പട്ടാമ്പി മണ്ഡലം കമ്മിറ്റിയിൽ മുൻതൂക്കം കിട്ടിയത്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപക്കിന്റെ വീഡിയോ പകര്‍ത്തിയ യുവതി കേസിന് പിന്നാലെ ഒളിവിലെന്ന് സൂചന, ഫോൺ കണ്ടെത്താൻ പൊലീസ്, ഇൻസ്റ്റാഗ്രാം വിവരങ്ങൾ ശേഖരിക്കുന്നു
ജമാഅത്തെ ഇസ്ലാമി വേദിയിലെത്തി മന്ത്രി വി അബ്ദുറഹ്മാൻ; പരിപാടിയിൽ പങ്കെടുത്തത് സിപിഎം വിമർശനം തുടരുന്നതിനിടെ