Latest Videos

'ഗവർണർ പദവിയിൽ പുനർവിചിന്തനം വേണം 'നിലപാടിലുറച്ച് സിപിഐ ,സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം പാസാക്കി

By Web TeamFirst Published Oct 2, 2022, 5:30 PM IST
Highlights

കേന്ദ്ര സംസ്ഥാന ബന്ധത്തിലും മാറ്റം വേണമെന്നും സിപിഐ സംസ്ഥാന സമ്മേളനം.സർക്കാരിനും ആഭ്യന്തര വകുപ്പിനും മാത്രമല്ല പാർട്ടി നേതൃത്വത്തിന്‍റേയും വകുപ്പുകളുടേയും പ്രവർത്തനം ഇഴകീറി വിർമശിച്ച് പൊതു ചർച്ച

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് ശക്തമായി തുടരവേ, നിലപാട് ആവര്‍ത്തിച്ച് സിപിഐ.ഗവർണർ പദവിയിൽ  പുനർവിചിന്തനം വേണം..കേന്ദ്ര സംസ്ഥാന ബന്ധത്തിലും മാറ്റം വേണc. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രമേയം സിപിഐ സംസ്ഥാന സമ്മേളനം പാസാക്കി. അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബുവാണ് ഇക്കാര്യം സമ്മേളന നഗരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്

അതിനിടെ  കേരള സർവ്വകലാശാല സെനറ്റ് യോഗം പതിനൊന്നിന് ചേരുമെന്ന് അറിയിച്ചു വിസി നിർണ്ണയ സമിതിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകിയില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന ഗവർണ്ണറുടെ മുന്നറിയിപ്പിനെ തുടർന്നാണ് യോഗം ചേരുന്നത്. പതിനൊന്നിനുള്ളിൽ പ്രതിനിധിയെ നി‍ർദ്ദേശിച്ചില്ലെങ്കിൽ വിസിക്കെതിരെ നടപടി എടുക്കുമെന്നും സെനറ്റ് പിരിച്ചുവിടുമെന്നുമായിരുന്നു ഗവർണ്ണറുടെ ഭീഷണി. യോഗം ചേരാൻ തിയ്യതി തീരുമാനിച്ചെങ്കിലും പ്രതിനിധിയെ നിർദ്ദേശിക്കുന്നതിൽ സർവ്വകലാശാല ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സെനറ്റ് തീരുമാനമനുസരിച്ച് തുടർനടപടികളിലേക്ക് പോകാനാണ് രാജ്ഭവൻ നീക്കം.
ഗവർണറുടെ നിർദേശപ്രകാരം ജൂലൈ 15 ന് ചേർന്ന കേരളാ  സെനറ്റ് യോഗം പ്ലാനിങ് ബോർഡ് വൈസ് ചെയർ മാനെ തെരഞ്ഞെടുത്തുവെങ്കിലും അദ്ദേഹം പിന്നീട് സ്ഥാനം ഒഴിഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ  പകരക്കാരനെയാണ് 11 ന് ചേരുന്ന സെനറ്റ് യോഗം തെരഞ്ഞെടുക്കുന്നത്.രാഷ്ട്രീയ കാരണങ്ങളാൽ ഇടതു പക്ഷ അംഗങ്ങൾ  പേര് നിദ്ദേശിക്കാൻ തയ്യാറാവുന്നില്ലങ്കിൽ, യൂ ഡിഎഫ് അംഗങ്ങൾ നിർദ്ദേശിക്കുന്ന അംഗത്തെ വിസിക്ക് സെ നറ്റ് പ്രതിനിധിയായി അംഗീകരിക്കേണ്ടിവരും

'രാജ്യത്ത് അരശതമാനം വോട്ടിനുള്ള വഴി കണ്ടിട്ട് വേണം ബദലിന് വേണ്ടി വാദിക്കാന്‍'; സിപിഐ സമ്മേളനത്തില്‍ വിമര്‍ശനം

 

സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന ആഭ്യന്തരവകുപ്പിന് രൂക്ഷ വിമര്‍ശനം.ആഭ്യന്തര വകുപ്പ് അമ്പേ പരാജയം മന്ത്രി ജി ആര്‍ അനിലിന്  പോലും നീതി ലഭിക്കുന്നില്ലെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി.സിപിഐ ,സിപിഎമ്മിന്‍റെ അടിമയാകരുത്.കൃഷി വകുപ്പിന്‍റേത് മോശം പ്രവർത്തനം, കൃഷിവകുപ്പിന്‍റെ  പ്രവർത്തനം പാർട്ടി പരിശോധിക്കണം ഫാസിസത്തിനെതിരെ പാർട്ടി ശക്തിപ്പെടുത്താന്‍ ശ്രമിക്കണം അല്ലാതെ നേതാക്കളുടെ ഭാവി രക്ഷപ്പെടുത്തുവാനല്ല ശ്രമിക്കേണ്ടത്.

സിപിഐ ദേശീയ നേതൃത്വം അമ്പേ പരാജയമെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. രാജ്യത്ത് അരശതമാനം വോട്ടുണ്ടാക്കാനുള്ള ഐഡിയ പറയണം. ബദൽ എന്ന ലക്ഷ്യം പിന്നീടാകം. ആകർഷകമായ കേന്ദ്ര നേതൃത്വം വേണമെന്നും ആവശ്യമുയര്‍ന്നു.ശ്രീറാം വെങ്കിട്ടരാമന് നിയമനം കൊടുത്തത് ആരുടെ തീരുമാനമെന്നും ചോദ്യമുയര്‍ന്നു, പ്രതിഷേധം കടുത്തപ്പോ പിൻമാറേണ്ടിവന്നത് റവന്യു വകുപ്പിന് നാണക്കേടായി .സിപിഎം വകുപ്പുകൾ പിടിച്ച് വാങ്ങുംപോലെ പ്രവർത്തിക്കുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.കൃഷി മന്ത്രി പി ,പ്രസാദിനെതിരെയും സമ്മേളനപ്രതിനിധികള്‍ കടുത്ത വിമര്‍ശനമുന്നയിച്ചു 

ചിഞ്ചുറാണിയെന്നൊരു മന്ത്രിയുണ്ടോ? സിപിഐ സമ്മേളനത്തിൽ നേതൃത്വത്തെ നിർത്തി പൊരിച്ച് പ്രതിനിധികൾ

click me!