
പത്തനംതിട്ട: സംസ്ഥാനത്ത് കൊടും കുറ്റവാളികൾക്ക് സംരക്ഷണം കിട്ടുന്നുവെന്ന് സിപിഐ രാഷ്ട്രീയ റിപ്പോർട്ട്. സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിനെതിരായ വിമര്‍ശനം. രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കൊടി സുനിയെ പോലെയുള്ളവര്‍ക്ക് ജയിൽ വിശ്രമകേന്ദ്രം പോലെയാണെന്നും കാപ്പാ - പോക്സോ പ്രതികൾക്ക് രാഷ്ട്രീയ സ്വീകരണം കിട്ടുന്നുവെന്നും റിപ്പോര്‍ട്ടിൽ വിമര്‍ശനമുണ്ട്. പൊലീസുകാർ അമിതാധികാരം ഉപയോഗിക്കുന്നു. എഡിജിപി അജിത് കുമാറിനെ പോലെയുള്ളവർ മന്ത്രിമാരെ പോലും അംഗീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടിൽ വിമര്‍ശിക്കുന്നു.
വിവിധ സർക്കാർ വകുപ്പുകളിൽ കുടുംബശ്രീ അംഗങ്ങളെ തിരുകി കയറ്റുകയാണെന്നും ഇത് പിഎസ്‌സിയെയും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കുകയാണെന്നും മൃഗസംരക്ഷണ വകുപ്പ് പ്രവർത്തനം തൃപ്തികരമല്ലെന്നും രാഷ്ട്രീയ റിപ്പോര്‍ട്ടിൽ വിമര്‍ശിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam