മരട് ഫ്ലാറ്റുകള്‍ പൊളിക്കണം; സിപിഐയുടെ നേതൃത്വത്തിൽ സമരം തുടങ്ങുന്നു

Published : Sep 23, 2019, 12:50 AM IST
മരട് ഫ്ലാറ്റുകള്‍ പൊളിക്കണം; സിപിഐയുടെ നേതൃത്വത്തിൽ സമരം തുടങ്ങുന്നു

Synopsis

കോടതി ഉത്തരവ് കണ്ണിൽ ചോരയില്ലാത്തതാണെന്ന നിലപാടുമായി സിപിഎം അടക്കമുളള രാഷ്ട്രീയ കക്ഷികൾ രംഗത്ത് വരുമ്പോഴാണ് സിപിഐ സമരവുമായി എത്തുന്നത്

കൊച്ചി: മരടിൽ നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് സിപിഐയുടെ നേതൃത്വത്തിൽ ഇന്ന് സമരം തുടങ്ങും. വൈകീട്ട് അഞ്ച് മണിക്ക് മരടിൽ ചേരുന്ന സായാഹ്ന ധർണ്ണ സിപിഐ ജില്ലാ സെക്രട്ടറി പി രാജു  ഉദ്ഘാടനം ചെയ്യും.

കോടതി ഉത്തരവ് കണ്ണിൽ ചോരയില്ലാത്തതാണെന്ന നിലപാടുമായി സിപിഎം അടക്കമുളള രാഷ്ട്രീയ കക്ഷികൾ രംഗത്ത് വരുമ്പോഴാണ് സിപിഐ സമരവുമായി എത്തുന്നത്. ഫ്ലാറ്റ് താമസക്കാരെ വഞ്ചിച്ചത് നിർമ്മാതാക്കളാണെന്നും നഷ്ടപരിഹാരം അവരിൽ നിന്ന് ഈടാക്കണമെന്നും സിപിഐ ആവശ്യപ്പെടുന്നു.

 ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലും മരടിൽ ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ബഹുജന കൺവെൻഷൻ നടക്കും. അഴിമതിക്ക് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്ത്വത്തിലുള്ള ജനകീയ കൂട്ടായ്മ ആവശ്യപ്പെടുന്നു. ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് കൺവെൻഷൻ.

PREV
click me!

Recommended Stories

ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം
വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും