എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണം, എൽഡിഎഫ് ആണ് ശരി; സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

Published : Apr 24, 2025, 08:01 PM ISTUpdated : Apr 24, 2025, 08:02 PM IST
എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണം, എൽഡിഎഫ് ആണ് ശരി; സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

Synopsis

അത് ഐക്യം തകർക്കാൻ അല്ലെന്നും ആ ശരിയെ ശക്തമാക്കാനാണ് സിപിഐയുടെ പോരാട്ടമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ നൂറാം വാർഷിക ആഘോഷത്തിൻ്റെ പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.   

തിരുവനന്തപുരം: എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണമെന്നും എൽഡിഎഫ് ആണ് ശരിയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതുകൊണ്ട് ചില കാര്യങ്ങൾ പാർട്ടിക്ക് അകത്തും പുറത്തും സിപിഐ പറയും. അത് എൽഡിഎഫിനെ ശക്തമാക്കാനാണ്. ആ ശരി പരാജയപ്പെടാൻ പാടില്ല. അത് ഐക്യം തകർക്കാൻ അല്ലെന്നും ആ ശരിയെ ശക്തമാക്കാനാണ് സിപിഐയുടെ പോരാട്ടമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ നൂറാം വാർഷിക ആഘോഷത്തിൻ്റെ പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. 

ഇന്ത്യ സഖ്യം ശരിതന്നെയാണ്. പക്ഷേ അതിന്റെ മുഖ്യ പാർട്ടിയായ കോൺഗ്രസിന് രാഷ്ട്രീയമായ ഉത്തരവാദിത്തം ഉണ്ടോ. ദൂരക്കാഴ്ച ഉണ്ടോ. ഉണ്ടെങ്കിൽ ഹരിയാന, മഹാരാഷ്ട്ര, ഡൽഹി ഇവിടെയൊന്നും ബിജെപി ഭരിക്കില്ലായിരുന്നു. കോൺഗ്രസിന് രാഷ്ട്രീയമായ വിവേചനം ഉണ്ടായിരുന്നുവെങ്കിൽ ബിജെപി ഭരണം വരില്ലായിരുന്നു. കോൺഗ്രസിനെ രാഷ്ട്രീയമായി വിമർശിക്കും. രാഷ്ട്രീയ ബോധ്യം കോൺഗ്രസിന് ഉണ്ടോ എന്ന് ആ പാർട്ടി തന്നെ ചിന്തിക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു. 

ഫോൺ കോൾ റെക്കോർഡ് ചെയ്ത് പൊലീസിൽ പരാതി നൽകി, പ്രസാദമായി നൽകിയ ഉണ്ണിയപ്പം മോശമെന്ന് പറഞ്ഞ് തെറിവിളി, അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം