'ജനങ്ങള്‍ എൽഡ‍ിഎഫിൽ നിന്ന് അകന്നു, പാഠം പഠിച്ച് തിരുത്തണം'; തുറന്നുപറഞ്ഞ് ബിനോയ് വിശ്വം, വെള്ളാപ്പള്ളിയുടെ ചതിയൻ ചന്തു വിമര്‍ശനത്തിനും മറുപടി

Published : Dec 31, 2025, 01:25 PM IST
binoy viswom cpi

Synopsis

ജനങ്ങള്‍ എൽഡിഎഫിൽ നിന്ന് അകന്നുവെന്നും തിരിച്ചടിയിൽ പാഠം പഠിച്ച് തിരുത്തി മുന്നോട്ടുപോകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ചതിയൻ ചന്തുവാണെന്ന വിമര്‍ശനം ചേരുക വെള്ളാപ്പള്ളിക്കാണെന്നും ബിനോയ് വിശ്വം തിരിച്ചടിച്ചു

തിരുവനന്തപുരം: ജനങ്ങള്‍ എൽഡിഎഫിൽ നിന്ന് അകന്നുവെന്നും എന്നാൽ, അടിത്തറ തകര്‍ന്നിട്ടില്ലെന്നും തിരിച്ചടിയിൽ പാഠം പഠിച്ച് തിരുത്തി മുന്നോട്ടുപോകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സർക്കാരിന്‍റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനായില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പ് വിധിയുടെ പാഠങ്ങൾ ഇടതുപക്ഷത്തിന് നിർണായകമാണെന്നും ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തിൽ തുറന്നുപറഞ്ഞു. മൂന്നാം ഭരണത്തിനായി കാലവിളംബരം ഇല്ലാതെ രംഗത്തിറങ്ങണം. ജനവിഭാഗങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നതിന്‍റെ കാരണം കണ്ടെത്തണം. തിരുത്തൽ വരുത്താൻ എൽഡിഎഫിന് കഴിയണം. ജനങ്ങളുമായി സത്യസന്ധമായ ആശയ വിനിമയമാണ് മാർഗം. ജനങ്ങൾ തന്നെയാണ് വലിയവൻ. ഈ തിരിച്ചറിവോടെ ഇടതുപക്ഷം മുന്നോട്ട് പോകണമെന്നും സി പി ഐ യോഗങ്ങളിൽ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനമുണ്ടായെന്നും ബിനോയ് വിശ്വം തുറന്നുപറഞ്ഞു. ഒരു വിമര്‍ശനവും എൽഡിഎഫിനെ ദുര്‍ബലപ്പെടുത്താനല്ലെന്നും മാധ്യമങ്ങളിൽ വന്ന കഥകൾ കേവലം കഥകൾ മാത്രമാണെന്നും എൽഡിഎഫ് ശക്തിപ്പെടണമെന്നും ബിനോയ് വിശ്വം പറഞ്ഞു. 

അതിനുള്ള നയങ്ങളും നടപടികളും വേണം. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതമാണ്. തോൽവിയോടെ എല്ലാം തീർന്നുവെന്ന് കരുതുന്നില്ല. എൽഡിഎഫും പാർട്ടിയും തെറ്റുകള്‍ തിരുത്തും. മൂന്നാം ഊഴം ഉറപ്പാണെന്നും വീടുകൾ സന്ദർശിച്ച് ജനങ്ങളുടെ അഭിപ്രായം മനസിലാക്കുമെന്നും ഭവന സന്ദർശനം തെറ്റുതിരുത്തൽ പ്രകിയയുടെ ഭാഗമാണെന്നും ബനോയ് വിശ്വം പറഞ്ഞു. ജനങ്ങളിൽ നിന്നാണ് പാഠം പഠിക്കേണ്ടത്. ജനുവരി 15 മുതൽ 30 വരെയാണ് സി പി ഐയുടെ ഭവന സന്ദര്‍ശനം. കോൺഗ്രസ് പ്രവർത്തക സമിതിയിലെ ശശി തരൂര്‍, ദിഗ് വിജയ് സിങ്, സൽമാൻ ഖുര്‍ഷിദ് എന്നീ മൂന്നു പേർ മനസുകൊണ്ട് ബിജെപിക്കാരാണ്. മതഭ്രാന്തിനോട് ഒരിക്കലും എൽഡിഎഫ് സന്ധി ചെയ്യില്ല. ശബരിമലയിലെ സ്വത്ത് അപഹരിച്ചത് ആരായാലും അവരോട് വിട്ടുവീഴ്ചയില്ല. എസ്ഐ ടി അന്വേഷണം നിർബാധം മുന്നോട്ട് പോകണം. ഉപ്പു തിന്നവർ ശിക്ഷിക്കപ്പെടണം. കെപി ശങ്കരദാസിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. 

സിപിഐ ചതിയൻ ചന്തുവാണെന്നും പത്തുവര്‍ഷം എല്ലാം നേടിയിട്ട് സര്‍ക്കാരിനെ തള്ളിപ്പറയുകയാണെന്നുമുള്ള വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തിനും ബിനോയ് വിശ്വം മറുപടി നൽകി. വെള്ളാപ്പള്ളി നടേശനെ താൻ കാറിൽ കയറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.  വെള്ളാപ്പള്ളയില്ല എൽഡിഎഫ്. ഇടതു മുന്നണിക്ക് മാര്‍ക്കിടാൻ വെള്ളാപ്പള്ളിയെ ആരും ഏല്‍പിച്ചിട്ടില്ല. ചതിയൻ ചന്തു പ്രയോഗം ചേരുന്നത് അത് പറഞ്ഞയാള്‍ക്കാണ്. യഥാര്‍ഥ വിശ്വാസികളുമായി കൈകോര്‍ക്കും. വെള്ളാപ്പള്ളി യഥാര്‍ഥ വിശ്വാസിയാണോയെന്ന് മാധ്യമങ്ങള്‍ വിലയിരുത്തണമെന്നും ബിനോയ് വിശ്വം വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സിപിഐ ചതിയൻ ചന്തു, 10 വര്‍ഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോള്‍ തള്ളിപ്പറയുന്നു'; വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശൻ
മുല്ലപ്പള്ളിക്കും സ്ഥാനാർത്ഥി മോഹം; മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്ന് പ്രതികരണം, 'ലോക്സഭ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു'