
ആലപ്പുഴ : കയര്‍ മേഖലയിലെ പ്രതിസന്ധിയിൽ മന്ത്രി പി രാജീവിനെതിരെ ആഞ്ഞടിച്ച് സിപിഐ. ചര്‍ച്ചക്ക് പോലും മന്ത്രി പി രാജീവ് തയ്യാറാകുന്നില്ലെന്ന് സിപിഐ ആലപ്പുഴ ജില്ല സെക്രട്ടറി ടി ജെ ആഞ്ജലോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രാജഭരണകാലത്തും സർ സിപിയുടെ കാലത്ത് പോലും തൊഴിലാളികളുമായി ചര്‍ച്ച നടന്നിട്ടുണ്ട്. ഒരു പ്രതികരണവും ഇല്ലാത്തതിനാല്‍ രാജീവിന് നിവേദനം നല്‍കുന്നത് തന്നെ നിര്‍ത്തി. മുഖ്യമന്ത്രിക്കാണ് യൂണിയനുകള്‍ ഇപ്പോള്‍ നിവേദനങ്ങൾ നല്‍കുന്നത്.
കയര്‍ ഉൽപന്നങ്ങള്‍ ഇനി സംഭരിക്കില്ലെന്നാണ് മന്ത്രി പറയുന്നത്. ഇങ്ങനെ പറയാന്‍ മന്ത്രിക്ക് അവകാശമില്ല. ഇത് ഇടതമുന്നണിയുടെ നയത്തിന് എതിരാണ്. തൊഴിലാളികളോട് കാണിക്കുന്ന വഞ്ചനയാണിത്.
കയര്‍പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രി നിയോഗിച്ച വിദഗ്ദ സമിതിയെ അംഗീകരിക്കില്ല, കയര്‍മേഖലയുമായി ബന്ധമുള്ള ഒരാള്‍പോലും സമിതിയിലില്ല. പ്രതിപക്ഷ സംഘടനകളുമായി ചേര്‍ന്ന് സമരം ശക്തമാക്കുമെന്നും ടി ജെ ആഞ്ജലോസ് പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam