പിണറായി വിജയനെതിരെ സിപിഐ; പിണറായിയുടെ പെരുമാറ്റം ചക്രവർത്തിയെ പോലെന്നും തിരിച്ചടിയായത് പ്രതിച്ഛായയെന്നും വിമർശനം

Published : May 23, 2026, 02:51 PM IST
pinarayi vijayan

Synopsis

പിണറായി വിജയനെതിരെ സിപിഐ വയനാട് ജില്ല എക്സിക്യൂട്ടീവിൽ രൂക്ഷവിമർശനം. ണറായിയുടെ പെരുമാറ്റം ചക്രവർത്തിയെ പോലെയാണെന്നും പ്രതിച്ഛായയാണ് തിരിച്ചടിയുടെ മുഖ്യകാരണമെന്നുമാണ് യോ​ഗത്തിലെ വിമർശനം.

കൽപ്പറ്റ: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ. സിപിഐ വയനാട് ജില്ല എക്സിക്യൂട്ടീവിൽ ആണ് വിമർശനം ഉയർന്നത്. പിണറായിയുടെ പെരുമാറ്റം ചക്രവർത്തിയെ പോലെയാണെന്നും പ്രതിച്ഛായയാണ് തിരിച്ചടിയുടെ മുഖ്യകാരണമെന്നുമാണ് യോ​ഗത്തിലെ വിമർശനം. ടി സിദ്ദീഖിനെ കൂവി വിളിച്ചത് കൽപ്പറ്റയിൽ യുഡിഎഫിന്റെ ഭൂരിപക്ഷം ഉയർത്തിയെന്നും നേതാക്കൾ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അർഹതപ്പെട്ടതാണെന്നും യോ​ഗത്തിൽ അഭിപ്രായമുയർന്നു. കെ പി രാജേന്ദ്രൻ, പി പി സുനീർ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു വിമർശനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മന്ത്രി കെ എം ഷാജിയെ വര്‍ഗീയവാദിയെന്ന് അധിക്ഷേപിച്ച് സന്ദേശം; പൊലീസുകാരന് സസ്പെൻഷൻ
ഗൺമാൻമാരുടെ മർദനം: ആദ്യ കേസ് ഡയറി തിരുത്തിയ എഡിജിപ്പിക്കെതിരെ നടപടി വന്നേക്കും; കേസ് അട്ടിമറിച്ചവർക്കെതിരെ നടപടി വേണമെന്ന് എഡി തോമസ് എംഎൽഎ