ഭീകരവാദികൾക്ക് ഇന്ത്യ മാപ്പ് നൽകില്ല, ഐക്യദാര്‍ഡ്യവുമായി സിപിഐ, പൊതു പരിപാടികൾ മാറ്റിവയ്ക്കുന്നു

Published : May 10, 2025, 10:34 AM IST
ഭീകരവാദികൾക്ക് ഇന്ത്യ മാപ്പ് നൽകില്ല, ഐക്യദാര്‍ഡ്യവുമായി സിപിഐ, പൊതു പരിപാടികൾ മാറ്റിവയ്ക്കുന്നു

Synopsis

മണ്ഡലം ,ലോക്കൽ സമ്മേളനങ്ങൾ പ്രതിനിധിസമ്മേളനം മാത്രമായി  നടത്തും

തിരുവനന്തപുരം:അതിർത്തിയിൽ സംഘർഷം കനക്കുന്ന പശ്ചാത്തലത്തിൽ എല്ലാ പൊതുപരിപാടികളും മാറ്റിവെക്കാൻ സിപിഐ നിർദ്ദേശിച്ചു. മണ്ഡലം ,ലോക്കൽ സമ്മേളനങ്ങൾ പ്രതിനിധിസമ്മേളനം മാത്രമായേ  നടത്താവൂ. അവയോട് അനുബന്ധിച്ച് പ്ലാൻ ചെയ്ത പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും മാറ്റിവയ്ക്കണമെന്ന് പാർട്ടി ഘടകങ്ങൾക്ക് സിപിഐ സ്റ്റേറ്റ് കൗൺസിൽ നിർദേശം നൽകി.

ഭീകരവാദ ശക്തികൾക്ക് ഇന്ത്യൻ ജനത ഒരിക്കലും മാപ്പ് നൽകില്ല. രാജ്യം ഒരേ മനസ്സോടെ അണിനിരക്കേണ്ട സാഹചര്യത്തിൽ മതവിദ്വേഷം പരത്തി ജനകീയ ഐക്യം ദുർബ്ബലമാക്കാനുള്ള ഏതൊരു നീക്കവും രാജ്യതാൽപര്യത്തിന് എതിരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.. ഇരുപത്തിയഞ്ചാമത്പാർട്ടി കോൺഗ്രസിന് മുന്നോടിയായ സമ്മേളനങ്ങളെ  രാജ്യ താൽപര്യവും ജനകീയൈക്യവും ഊട്ടിയുറപ്പിക്കാൻ ഉള്ള സന്ദർഭമായിട്ടാണ് കമ്മ്യൂണിസ്റ്റുകാർ കാണുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല
രാത്രി ആശുപത്രിയിലെത്തിയ രോഗികൾ തർക്കിച്ചു, പൊലീസെത്തി ഡോക്‌ടറെ കസ്റ്റഡിയിലെടുത്തു; ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ചെന്ന് പരാതി