'ഞങ്ങളിവിടെ സേഫ് അല്ല, എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയാണ്'; ഇടപെടൽ തേടി മലയാളി വിദ്യാര്‍ത്ഥികൾ

Published : May 10, 2025, 09:26 AM ISTUpdated : May 10, 2025, 09:32 AM IST
'ഞങ്ങളിവിടെ സേഫ് അല്ല, എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയാണ്'; ഇടപെടൽ തേടി മലയാളി വിദ്യാര്‍ത്ഥികൾ

Synopsis

'22 മലയാളികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.മറ്റ് സംസ്ഥാനങ്ങൾ അവരുടെ വിദ്യാർത്ഥികളെ ഇവിടെ നിന്നും മാറ്റിക്കഴിഞ്ഞു. തമിഴ്നാട് , ഒറീസ,തെലുങ്കാന, ആന്ധ്ര അടക്കം സംസ്ഥാനങ്ങൾ കുട്ടികളെ കൊണ്ടുപോയി'.

ദില്ലി : ഇന്ത്യാ- പാകിസ്ഥാൻ സംഘർഷം തുടരുന്ന അതിർത്തി മേഖലയിൽ മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു. ഉടൻ നാട്ടിലേക്ക് എത്താനായി വിദ്യാർത്ഥികൾ സംസ്ഥാന സർക്കാരിന്റെ ഇടപടൽ തേടി.  
നിലവിലെ സാഹചര്യത്തിൽ പ്രദേശത്ത് തുടരുന്നത് സുരക്ഷിതമല്ലെന്നും സർക്കാർ സംവിധാനത്തിൽ ബന്ധപ്പെട്ടിട്ടും ഇതുവരെയും നടപടിയൊന്നുമുണ്ടായില്ലെന്നും ബാരാമുള്ളയിലെ കാർഷിക സർവകലാശയിലെ വിദ്യാർത്ഥി ഫാത്തിമ സജ്വ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

'22 മലയാളികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. മറ്റ് സംസ്ഥാനങ്ങൾ അവരുടെ വിദ്യാർത്ഥികളെ ഇവിടെ നിന്നും മാറ്റിക്കഴിഞ്ഞു. തമിഴ്നാട് , ഒറീസ,തെലുങ്കാന, ആന്ധ്ര അടക്കം സംസ്ഥാനങ്ങൾ കുട്ടികളെ കൊണ്ടുപോയി. മലയാളികൾ മാത്രമാണ് നിലവിൽ കുടുങ്ങിക്കിടക്കുന്നത്. മന്ത്രി രാജീവിനെ അടക്കം ബന്ധപ്പെട്ടിരുന്നു. പക്ഷേ ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. ഞങ്ങളിവിടെ സേഫ് അല്ല, എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയാണ്.  രാത്രി 8 മണിയാകുമ്പോൾ ബ്ലാക്ക് ഔട്ട് ആണ്. സ്ഫോടക ശബ്ദം കേൾക്കുന്നുണ്ട്'. എത്രയും പെട്ടന്ന് ഇടപെടൽ വേണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. 

പാകിസ്ഥാനിലെ എട്ട് നഗരങ്ങളിലേക്ക് തിരിച്ചടിച്ച് ഇന്ത്യ, ഇസ്ലാമാബാദിലേക്ക് അടക്കം ഡ്രോൺ ആക്രമണം

ജമ്മുകശ്മീരിലെ മലയാളി വിദ്യാർത്ഥികളുടെ മടക്കവുമായി ബന്ധപ്പെട്ട്  മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി സംസാരിച്ചെന്ന് കോൺഗ്രസ് എംപി കെസി വേണുഗോപാൽ അറിയിച്ചു. റെയിൽവേ ബോർഡ് ചെയർമാനുമായി സംസാരിച്ചു എന്നും വേണുഗോപാൽ വ്യക്തമാക്കി.  

കേരള ഹൗസിൽ കൺട്രോൾ റൂം 

ഇന്ത്യാ പാക് അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി ദില്ലി കേരള ഹൗസിൽ  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് കൺട്രോൾ റൂം തുറന്നത്. അഡീഷണൽ റെസിഡൻ്റ് കമ്മീഷണർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുക. കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പർ. 01123747079. 

സംഘർഷമേഖലയിൽ അകപ്പെട്ടവര്‍ക്കായി കേരളവും കൺട്രോൾ റൂം തുറന്നു. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് കൺട്രോൾ റൂമിന്‍റെ ഏകോപന ചുമതല. സംഘർഷമേഖലയിൽ അകപ്പെട്ടുപോയ കേരളീയർക്ക് സഹായത്തിനായാണ് സെക്രട്ടറിയേറ്റിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടാം. 

സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 

FAX NO - 0471 2322600
Tel No - 0471-2517500/2517600
ഇമെയിൽ: cdmdkerala@kerala.gov.in. 

നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്റർ:

18004253939 (ടോൾ ഫ്രീ നമ്പർ )
 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ)

കൺട്രോൾ റൂമിൽ വാട്‌സ് ആപ്പിലും ബന്ധപ്പെടാം 

9037810100 ആണ് വാട്‌സ് ആപ്പ് നമ്പർ.

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി