
തിരുവനന്തപുരം: എൽഡിഎഫിൽ സീറ്റ് വിഭജനം പൂര്‍ത്തിയായ ശേഷം സിപിഐ സീറ്റ് ചര്‍ച്ചകൾ ആരംഭിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമസഭാ സമ്മേളനത്തിന് നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റു ചര്‍ച്ചകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനായി ഇതുവരെ മാനദണ്ഡങ്ങളൊന്നും തീരുമാനിച്ചിട്ടില്ല. അടുത്ത മാസം ചേരുന്ന സിപിഐ സ്റ്റേറ്റ് കൗണ്‍സിലിൽ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.