കാറിൽ കൂളിംഗ് പേപ്പറും ക‍ര്‍ട്ടനുമുണ്ടോ? കരിമ്പട്ടിയിലാകും; സംസ്ഥാനത്ത് ഓപ്പറേഷൻ സ്ക്രീൻ നാളെമുതൽ

Published : Jan 16, 2021, 06:29 PM ISTUpdated : Jan 16, 2021, 07:31 PM IST
കാറിൽ കൂളിംഗ് പേപ്പറും ക‍ര്‍ട്ടനുമുണ്ടോ? കരിമ്പട്ടിയിലാകും; സംസ്ഥാനത്ത് ഓപ്പറേഷൻ സ്ക്രീൻ നാളെമുതൽ

Synopsis

ഗ്ലാസിൽ കൂളിംഗ് ഫിലിം ഒട്ടിച്ച കാറുകളും, വിൻഡോയിൽ ക‍ര്‍ട്ടനിട്ട കാറുകൾ എന്നിവക്കെതിരെ നടപടിയുണ്ടാവും. ഈ വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്താനാണ് ട്രാൻസ്പോ‍ര്‍ട്ട് കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. 

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാന വ്യാപകമായി മോട്ടോ‍ര്‍ വാഹനവകുപ്പ് പരിശോധന നടത്തും. ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിലാണ് പരിശോധന. ഹൈക്കോടതി-സുപ്രീംകോടതി വിധികൾ ലംഘിച്ചു കൊണ്ട് കൂളിംഗ് പേപ്പ‍ര്‍, ക‍ര്‍ട്ടൻ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാനാണ് ഓപ്പറേഷൻ സ്ക്രീൻ ആസൂത്രണം ചെയ്തിരിക്കുന്നത്.  

ഗ്ലാസിൽ കൂളിംഗ് ഫിലിം ഒട്ടിച്ച കാറുകളും, വിൻഡോയിൽ ക‍ര്‍ട്ടനിട്ട കാറുകൾ എന്നിവക്കെതിരെ നടപടിയുണ്ടാവും. ഈ വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്താനാണ് ട്രാൻസ്പോ‍ര്‍ട്ട് കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. നിയമം ലംഘിച്ച വാഹനങ്ങൾക്ക് ഇ-ചെല്ലാൻ വഴിയാകും പെറ്റി ചുമത്തുക. നിയമലംഘനം നടത്തിയ വാഹനങ്ങൾ കണ്ടെത്താനായി മോട്ടോ‍ര്‍ വാഹന വകുപ്പ് സംസ്ഥാന വ്യപകമായി നാളെ മുതൽ പരിശോധന തുടങ്ങണമെന്നും ട്രാൻസ്പോ‍ര്‍ട്ട് കമ്മീഷണറുടെ ഉത്തരവിലുണ്ട്. 

PREV
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി