'അഡ്വ. ഹരീഷ് വാസുദേവൻ കപട പരിസ്ഥിതി വാദി'; കടുത്ത വിമർശനവുമായി സിപിഎം

Published : Jun 14, 2023, 08:07 PM ISTUpdated : Jun 14, 2023, 08:20 PM IST
'അഡ്വ. ഹരീഷ് വാസുദേവൻ കപട പരിസ്ഥിതി വാദി'; കടുത്ത വിമർശനവുമായി സിപിഎം

Synopsis

അമിക്കസ് ക്യൂറിയായ ഹരീഷ് വാസുദേവൻ കപടി പരിസ്ഥിതിവാദിയാണെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ആരോപിച്ചു.

കൊച്ചി: പരിസ്ഥിതി പ്രവർത്തകനുമായ അഭിഭാഷകനുമായ ഹരീഷ് വാസുദേവനെതിരെ സിപിഎം. മൂന്നാറിലെ ഒമ്പത് പഞ്ചായത്തുകളിലെ നിർമാണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയാണ് അഡ്വ. ഹരീഷ് വാസുദേവൻ. അമിക്കസ് ക്യൂറിയായ ഹരീഷ് വാസുദേവൻ കപടി പരിസ്ഥിതിവാദിയാണെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ആരോപിച്ചു. ഹർജിക്കു പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപണമുന്നയിച്ചു. ഹരീഷ് വാസുദേവനെ വിശ്വാസത്തിലെടുക്കാൻ കഴിയുന്ന ആളല്ല.

കടുത്ത കപട പരിസ്ഥിതി വാദിയാണെന്നും ​ഗാഡ്​ഗിൽ, കസ്തൂരി രം​ഗൻ റിപ്പോർട്ടിന്റെ കാലത്ത് ഇടുക്കിയെ മുഴുവൻ വനഭൂമിയാക്കി മാറ്റണമെന്ന് നിലപാട് സ്വീകരിച്ചയാളുമാണ് ഹരീഷ് വാസുദേവനെന്നും സി.വി. വർഗീസ് പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥതയിൽ തീരുമാനമാകുന്നതുവരെ ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലെ ഭൂമി ഇടപാടുകളും നിർമാണങ്ങളും തടയണമെന്നാവശ്യപ്പെട്ട് വൺ എർത്ത്, വൺ ലൈഫ് എന്ന പരിസ്ഥിതി സംഘടനയാണ് ഹർജി നൽകിയത്. തുടർന്നാണ് ഹരീഷ് വാസുദേവനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്. 

മൂന്നാർ മേഖലയിലെ 9 പഞ്ചായത്തുകളിൽ രണ്ട് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് നിർമ്മാണ അനുമതി നൽകരുതെന്ന ഹൈക്കോടതി
ഉത്തരവിനെതിരെ നിയമ വിഗദ്ധരുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കാനാണ് പഞ്ചായത്തുകളുടെ തീരുമാനം. കോടതി വിധി
പഠിച്ച ശേഷം പ്രതിഷേധ പരിപാടികൾ ആലോചിക്കാനും ചില സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.

മൂന്നാർ മേഖലയിലെ വൻകിട നിർമ്മാണങ്ങൾ വിലക്കണം, ഇടുക്കിയിൽ മുൻപ് ചമച്ച വ്യാജപ്പട്ടയങ്ങളിൽ നടിപടി വേണം തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹർജികൾ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. നിലവിൽ മൂന്നാർ മേഖലയിലെ ഏഴു വില്ലേജുകളിൽ കെട്ടിട നിർമ്മാണത്തിന് റവന്യൂ വകുപ്പിൻറെ നിരാക്ഷേപ പത്രം ആവശ്യമാണ്. ഭൂ നിയമങ്ങൾക്കനുസരിച്ച് എൻഒസി ലഭിക്കുന്നതിന് തടസ്സമുണ്ട്. അതിനാൽ വർഷങ്ങളായി കെട്ടിടം നിർമ്മാണം കാര്യമായി നടക്കുന്നില്ല. കോടതി ഉത്തരവ് സമ്പാദിച്ചാണ് ഉടമകൾ ഇപ്പോൾ കെട്ടിടങ്ങൾ പണിയുന്നത്. എന്നാൽ എൻഒസി വേണമെന്ന ഉത്തരവ് ലംഘിച്ച് കെട്ടിടങ്ങൾ നിർമ്മിച്ചതിൻറെ തെളിവ് തങ്ങളുടെ പക്കലുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പുതിയ ഉത്തരവ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ജനപ്രതിനിധികളടക്കം പറയുന്നത്.

ഇടുക്കിയിലെ പ്രകൃതി ദുരന്ത സാധ്യതകളെ കുറിച്ച് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ പഠന റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജിയോളജിക്കൽ സ‍ർവേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിൽ പോരായ്മകളുള്ളതിനാൽ അനുയോജ്യമായ ഏജൻസിയെ സംബന്ധിച്ച വിവരങ്ങൾ അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ അമിക്കസ്ക്യൂറി സമർപ്പിക്കും.

അവശ്യസാധനങ്ങളുടെ വിലക്കയറ്റം; നിയന്ത്രിക്കാന്‍ ശക്തമായ നടപടിയെടുക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം