വിവാദങ്ങൾക്കിടെ സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ചേരും; പാർട്ടി കോൺഗ്രസ് തീരുമാനങ്ങൾ മുഖ്യ അജണ്ട

Published : Jun 18, 2022, 06:46 AM IST
വിവാദങ്ങൾക്കിടെ സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ചേരും; പാർട്ടി കോൺഗ്രസ് തീരുമാനങ്ങൾ മുഖ്യ അജണ്ട

Synopsis

പി ബി അംഗങ്ങളുടെ ചുമതലയും പാർട്ടി കോൺഗ്രസിൻറെ തീരുമാനങ്ങൾ നടപ്പാക്കേണ്ടത് സംബന്ധിച്ചും യോഗത്തിൽ തീരുമാനമുണ്ടാകും

ദില്ലി: സി പി എം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ചേരും. രണ്ട് ദിവസമായി ചേരേണ്ട യോഗം കൊവിഡ് കണക്കിലെടുത്ത് ഓൺലൈനായി ഒറ്റ ദിവസം മാത്രമാണ് നടക്കുക. മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന കേരളത്തിലെ പ്രതിപക്ഷ സമരവും വിമാനത്തിലെ പ്രതിഷേധവും യോഗത്തിൽ ചർച്ചയായേക്കും. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ ഉണ്ടായത് വധശ്രമമാണെന്ന ആരോപണമാണ് സംസ്ഥാന നേതൃത്വം ഉന്നയിച്ചത്. അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം നടക്കുന്ന സമരങ്ങളും കേന്ദ്രകമ്മിറ്റി യോഗത്തിൽ ചർച്ചയാകും. പദ്ധതി പിൻവലിക്കണമെന്ന് നേരത്തെ പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടിരുന്നു. പി ബി അംഗങ്ങളുടെ ചുമതലയും പാർട്ടി കോൺഗ്രസിൻറെ തീരുമാനങ്ങൾ നടപ്പാക്കേണ്ടത് സംബന്ധിച്ചും യോഗത്തിൽ തീരുമാനമുണ്ടാകും.

PREV
click me!

Recommended Stories

ദിലീപിനെയുൾപ്പെടെ വെറുതെ വിട്ടത് നാല് പ്രതികളെ, ​ക്രിമിനൽ ​ഗൂഢാലോചന തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ല
നടിയെ ആക്രമിച്ച കേസ്; ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിലേക്ക്, അതിജീവിതക്കൊപ്പമെന്ന് ബി സന്ധ്യ