രാജ്യസഭയിലേക്ക് ദേശീയ നേതാക്കളെ പരിഗണിച്ച് സിപിഎമ്മും സിപിഐയും: എൽഡിഎഫിൽ ചര്‍ച്ച തുടരുന്നു

Published : Jun 09, 2024, 06:19 AM IST
രാജ്യസഭയിലേക്ക് ദേശീയ നേതാക്കളെ പരിഗണിച്ച് സിപിഎമ്മും സിപിഐയും: എൽഡിഎഫിൽ ചര്‍ച്ച തുടരുന്നു

Synopsis

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പി ബി യോഗമാണിത്

ദില്ലി: രാജ്യസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കുള്ളിൽ ചർച്ചകൾ തുടരുന്നു. ദേശീയ നേതാക്കളുൾപ്പടെയുള്ളവരെ സിപിഎം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഇന്ത്യ മുന്നണി ശക്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഈ നീക്കം. എന്നാൽ സംസ്ഥാനത്തെ നേതാക്കൾ തന്നെ മതിയെന്ന അഭിപ്രായം കേരളത്തിലെ മുതിർന്ന നേതാക്കളിൽ ചിലർക്കുണ്ട്. തിങ്കളാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. 

രണ്ടാമത്തെ സീറ്റ് തങ്ങൾക്ക് തന്നെ ലഭിക്കുമെന്നാണ് സിപിഐയുടെ കണക്കുകൂട്ടൽ. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട ആനി രാജയെയും ദേശീയ നിർവാഹക സമിതി അംഗം പ്രകാശ് ബാബുവിനെയുമാണ് സിപിഐ പരിഗണിക്കുന്നതെന്നാണ് വിവരം.

അതിനിടെ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പി ബി യോഗമാണിത്. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം അടക്കം യോഗത്തിൽ വിശദ ചർച്ചയാകും. സർക്കാരിലും പാർട്ടിയിലും തിരുത്തൽ വേണമെന്ന വിമർശനങ്ങൾക്കിടയിലാണ് പിബിയിൽ തെരഞ്ഞെടുപ്പ് ചർച്ചയാകുന്നത്. ഈ മാസം അവസാനം കേന്ദ്രകമ്മിറ്റി യോഗവും ദില്ലിയിൽ ചേരുന്നുണ്ട്. തെരഞ്ഞെടുപ്പ് ചർച്ചകൾക്കൊടുവിൽ പിബി അംഗങ്ങളെ സംസ്ഥാനങ്ങളിലെ അവലോകനങ്ങൾക്കായി പാർട്ടി നിയോഗിക്കും. ബംഗാളിലെ കോൺഗ്രസ് - സിപിഎം സഖ്യം വിജയമാകാത്ത സാഹചര്യത്തിൽ വിമർശനം ഉയരാനും സാധ്യതയുണ്ട്.
 

PREV
Read more Articles on
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി