
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തോല്‍വി മുന്നില്‍ കണ്ടുളള മുന്‍കൂര്‍ ജാമ്യമാണ് സി പി എം നേതാക്കളുടെ യു ഡി എഫ്- ബി ജെ പി ബാന്ധവമെന്ന ആരോപണത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം മുഖ്യമന്ത്രിയെ പോലും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത ഇടതുമുന്നണി, കള്ളപ്രചരണങ്ങളും വര്‍ഗീയ കാര്‍ഡുമായി രംഗത്ത് വന്നതാണെന്നും ചെന്നിത്തല ആരോപിച്ചു.
കേരളം മുഴുവനും ബി ജെ പിയുമായി രഹസ്യ കൂട്ടുകച്ചവടം നടത്തുന്നത് സിപിഎമ്മും ഇടതുമുന്നണിയുമാണ്. പലയിടത്തും ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി രംഗത്തിറക്കിയവര്‍ ബിജെപി വോട്ട് നേടാനുളള പാലമായാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം പാര്‍ട്ടി ചിഹ്നം പോലും തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് കൊടുക്കാന്‍ സി പിഎം ഭയക്കുകയാണ്. ബിജെപിയുമായുള്ള വോട്ട് കച്ചവടം നടത്തുന്നത് സി പി എമ്മും ഇടതുമുന്നണിയുമാണെന്ന് ഇതില്‍ നിന്ന് വ്യക്തമായതായും രമേശ് ചെന്നിത്തല പറഞ്ഞു.
നരേന്ദ്രമോദിക്കെതിരെ ഒരക്ഷരം മിണ്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിട്ടില്ല എന്നത് ഓർക്കണം. ലാവ്‌ലിന്‍ കേസില്‍ പിണറായിയെ സഹായിക്കുന്നതിനുള്ള പ്രത്യുപകാരമായാണ് നരേന്ദ്രമോദിക്കും അമിത്ഷാക്കുമെതിരെ പിണറായി വിജയന്‍ വാ തുറക്കാത്തത്. യഥാര്‍ത്ഥത്തില്‍ സി പി എമ്മും ബി ജെപിയും തമ്മിലാണ് സംസ്ഥാനത്ത് രാഷ്ട്രീയ ബാന്ധവുമുള്ളത്. കള്ളപ്രചരണങ്ങള്‍ കൊണ്ടൊന്നും യു ഡി എഫ് നേടാന്‍ പോകുന്ന വിജയത്തെയും ജനപിന്തുണയെയും അട്ടിമറിക്കാന്‍ കഴിയില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam