
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് ധനമന്ത്രി തോമസ് ഐസക്. വിവാദങ്ങൾ വിലപ്പോകില്ല.
ഇടത് മുന്നണിയുടെ വിജയം വിമർശനങ്ങളുടെ എല്ലാം മുനയൊടിക്കുമെന്നും ധനമന്ത്രി പ്രതികരിച്ചു.
ആദ്യഘട്ട തദ്ദേശതെരഞ്ഞെടുപ്പിൻറെ പരസ്യപ്രചാരണം തീരാൻ മണിക്കൂറുകൾ ശേഷിക്കേ പോര് കടുപ്പിച്ച് നേതാക്കൾ രംഗത്തെത്തി. സംസ്ഥാനത്ത് പലയിടത്തും യുഡിഎഫ്-ബിജെപി രഹസ്യബന്ധമാണെന്ന് സിപിഎം ആരോപിച്ചു. ആരോപണം തോൽവി മുന്നിൽ കണ്ടാണെന്നാണ് യുഡിഎഫ് മറുപടി. എന്നാൽ കൂട്ട് കെട്ട് എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam