കാർ അപകടത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന് പരിക്ക്

Published : Feb 11, 2022, 06:55 PM IST
കാർ അപകടത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന് പരിക്ക്

Synopsis

എംവി ജയരാജൻ സഞ്ചരിച്ച കാർ കണ്ണൂർ ജില്ലയിലെ മമ്പറത്ത് വെച്ച് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നുോ

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ കാർ അപകടത്തിൽ പെട്ടു. കണ്ണൂർ ജില്ലയിലെ മമ്പറത്തിനടുത്ത് വെച്ചാണ് അപകടം. എംവി ജയരാജൻ സഞ്ചരിച്ച കാറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. എംവി ജയരാജന് കാൽമുട്ടിന് പരിക്കേറ്റു. കൂട്ടിയിടിച്ച രണ്ടാമത്തെ കാറിലുണ്ടായിരുന്ന കുട്ടിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. എംവി ജയരാജന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

PREV
click me!

Recommended Stories

കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിര്‍ദേശം, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി
പാലക്കാട് ദേശീയ കായിക താരത്തിന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം; ആറു വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷൻ