'എൽഡിഎഫ് കൺവീനറെ നിയന്ത്രിക്കണം': സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റിൽ ജയരാജനും മുകേഷിനും വിമര്‍ശനം

Published : Jun 21, 2024, 10:03 PM IST
'എൽഡിഎഫ് കൺവീനറെ നിയന്ത്രിക്കണം': സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റിൽ ജയരാജനും മുകേഷിനും വിമര്‍ശനം

Synopsis

വോട്ടെടുപ്പ് ദിവസം ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടെന്ന എൽഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ്റെ പ്രതികരണം തിരിച്ചടിച്ചു

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ, എം മുകേഷിനും ഇപി ജയരാജനും രൂക്ഷ വിമർശനം. കൊല്ലം മണ്ഡലത്തിലെ സ്ഥാനാർത്ഥി എന്ന നിലയിൽ എം.മുകേഷിന്റെ പ്രവർത്തനം മോശമായിരുന്നുവെന്നും പാർട്ടി തീരുമാനിച്ചതുപോലെ പ്രവർത്തനം മുന്നോട്ട് പോയില്ലെന്നുമാണ് കുറ്റപ്പെടുത്തൽ. യുഡിഎഫ് സ്ഥാനാര്‍ത്ഥി എൻകെ പ്രേമചന്ദ്രന് എതിരായ വ്യക്തിപരമായ പ്രചരണം ഒഴിവാക്കാമായിരുന്നുവെന്നും യോഗത്തിൽ വിമര്‍ശനം ഉയര്‍ന്നു.

വോട്ടെടുപ്പ് ദിവസം ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടെന്ന എൽഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ്റെ പ്രതികരണം തിരിച്ചടിച്ചു. എൽഡിഎഫ് കൺവീനറെ നിയന്ത്രിക്കേണ്ടതുണ്ട്. കൊല്ലത്ത് മുഖ്യമന്ത്രി എത്തിയിട്ടും ന്യൂനപക്ഷ വോട്ടുകൾ അകന്നുനിന്നു. മുന്നണിയെന്ന നിലയിൽ മണ്ഡലത്തിൽ ഐക്യപ്പെടൽ ഉണ്ടായില്ല. സ്വന്തം മണ്ഡലങ്ങളിൽ പോലും സിപിഐ പ്രവർത്തിച്ചില്ല. നേതാക്കളുടെ പ്രസ്താവനകൾ ജാഗ്രതയോടെ വേണമെന്നും ക്ഷേമ പെൻഷൻ മുടങ്ങിയത്  തിരിച്ചടിയായെന്നും വിമര്‍ശനം ഉണ്ടായി. ഭക്ഷ്യ വകുപ്പ് പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

PREV
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'