പ്രിയസഖാവിന് വിട: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു, കോട്ടയത്തേക്ക് കൊണ്ടുപോയി

Published : Feb 22, 2025, 10:00 AM ISTUpdated : Feb 22, 2025, 10:02 AM IST
പ്രിയസഖാവിന് വിട: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു, കോട്ടയത്തേക്ക് കൊണ്ടുപോയി

Synopsis

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിൻ്റെ മൃതദേഹം കൊച്ചി വിമാനത്താവളത്തിൽ സിപിഎം നേതാക്കൾ ചേർന്ന് ഏറ്റുവാങ്ങി

കൊച്ചി: അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസലിന്‍റെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു. രാവിലെ ഏഴരക്ക് ചൈന്നൈയിൽ നിന്നുള്ള വിമാനത്തിൽ കൊച്ചിയിലെത്തിച്ച മൃതദേഹം പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, എറണാകുളം ജില്ലാ സെക്രട്ടറി സി.എം മോഹനൻ, കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും ചേർന്നാണ് ഏറ്റുവാങ്ങിയത്. വിമാനത്താവളത്തിന് പുറത്ത് സിപിഎം പ്രവർത്തകർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കോട്ടയത്തേക്ക് പോയി. മൃതദേഹം കോട്ടയത്തും ചങ്ങനാശ്ശേരിയിലും പൊതുദർശനത്തിന് വെക്കും. മുതിർന്ന സിപിഎം നേതാക്കൾ അന്തിമോപചാരം അർപ്പിക്കും. സംസ്കാരം നാളെ നടക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട് 37കാരൻ്റെ ആത്മഹത്യ ഭീഷണിയിൽ മനംനൊന്ത്? ആരോപണവുമായി കുടുംബം; റൂബിക്ക് മണി ലോൺ ആപ്പിനെതിരെ പരാതി
പ്രധാനമന്ത്രിക്ക് നൽകാൻ അപൂർവ്വ സമ്മാനം; തേക്കിൽ കൊത്തിയെടുത്തത് മഹിഷി നിഗ്രഹനായ അയ്യപ്പനെ