തൃശ്ശൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പോക്സോ കേസ്; അറസ്റ്റ് ആവശ്യപ്പെട്ട് കോൺഗ്രസ്

Published : Mar 19, 2025, 02:27 PM IST
തൃശ്ശൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പോക്സോ കേസ്; അറസ്റ്റ് ആവശ്യപ്പെട്ട് കോൺഗ്രസ്

Synopsis

കയ്‌പമംഗലം സിപിഎം ലോക്കൽ സെക്രട്ടറി ശക്തിധരനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു

തൃശ്ശൂർ: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സി.പി.എം ലോക്കൽ സെക്രട്ടറിക്കെതിരെ പോക്സോ നിയമ പ്രകാരം പൊലീസ് കേസെടുത്തു. തൃശൂർ കയ്പമംഗലം സിപിഎം ലോക്കൽ സെക്രട്ടറി ബി.എസ്. ശക്തിധരന് എതിരെയാണ് കയ്പമംഗലം പോലീസ് കേസെടുത്തത്. നാല് വർഷം മുമ്പ് വിദ്യാത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കളും പ്രവർത്തകരും പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

PREV
click me!

Recommended Stories

കോട്ടയം ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്