കോഴിക്കോട് മുന്നൂരിൽ സഹോദരനെ വീട്ടില്‍ കയറി ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ സഹോദരങ്ങളെ കാറിടിച്ച് തെറിപ്പിച്ച യുവാവിനായി തെരച്ചിൽ തുടരുന്നു
കോഴിക്കോട്: കോഴിക്കോട് മുന്നൂരിൽ സഹോദരനെ വീട്ടില്‍ കയറി ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ സഹോദരങ്ങളെ കാറിടിച്ച് തെറിപ്പിച്ച യുവാവിനായി തെരച്ചിൽ തുടരുന്നു. മുന്നൂർ സ്വദേശിയായ ഇർഫാനായാണ് തെരച്ചിൽ. കൊടിയത്തൂര്‍ സ്വദേശികളായ തസ്നിം, തന്‍സീല്‍ എന്നിവര്‍ക്കാണ് അപകടത്തിൽ സാരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ ഇര്‍ഫാന്‍ തസ്നിമീനിന്‍റെയും തന്‍സീലിന്‍റെയും സഹോദരനായ തന്‍സീഫിനെ വീട്ടില്‍ കയറി ആക്രമിച്ചിരുന്നു. സംഭവമറിഞ്ഞെത്തിയ തസ്നിമിനും തന്‍സീലും ഇര്‍ഫാന്‍ കാറില്‍ വരുന്നത് കണ്ട് റോഡില്‍ ബൈക്ക് നിര്‍ത്തിയപ്പോഴാണ് ഇരുവരെയും ഇടിച്ചു തെറിപ്പിച്ച് ഇര്‍ഫാന്‍ കടന്ന് കളഞ്ഞത്. കൊടിയത്തൂര്‍ പഞ്ചായത്ത് അംഗം ആയിഷ ചേലപ്പുറത്തിന്‍റെ മകനാണ് ഇര്‍ഫാൻ.


