'വടകര എസ്ഐ വർഗ്ഗീയമായി പെരുമാറുന്നു'; പൊലീസിനെതിരെ സിപിഎം മാർച്ച്

By Web TeamFirst Published Nov 20, 2019, 11:53 AM IST
Highlights
  • വടകര എസ് ഐ ഷറഫുദ്ധീൻ വർഗീയമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് മാർച്ച്
  • കലോത്സവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്തെന്ന് ആരോപണം

കോഴിക്കോട്: വടകര പൊലീസിനെതിരെ സി പി എം പ്രവർത്തകരുടെ മാർച്ച്. വടകര എസ് ഐ ഷറഫുദ്ധീൻ വർഗീയമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് മാർച്ച്. മാർച്ചിൽ എസ് ഐക്കും സിഐക്കുമെതിരെ അസഭ്യവർഷം നടത്തുകയും ചെയ്തു. 

കലോത്സവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരെ അന്യായമായി അറസ്റ്റ് ചെയ്തുവെന്നാണ് എസ്ഐക്കെതിരായ ആരോപണം. ഇവിടെ പ്രശ്നമുണ്ടാക്കിയ മുസ്ലിം ലീഗ് പ്രവർത്തകരെ വെറുതെവിട്ടെന്നും സി പി എം ആരോപിച്ചു. വടകര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.

click me!