കൊല്ലത്ത് വീണ്ടും മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മുകേഷ്, രണ്ടാമൂഴം ലഭിക്കാൻ സാധ്യത

Published : Jan 02, 2021, 07:57 AM ISTUpdated : Jan 02, 2021, 07:58 AM IST
കൊല്ലത്ത് വീണ്ടും മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മുകേഷ്, രണ്ടാമൂഴം ലഭിക്കാൻ സാധ്യത

Synopsis

പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തനമാണ് എംഎല്‍എ എന്ന നിലയില്‍ മുകേഷില്‍ നിന്ന് ഉണ്ടായതെന്ന് കലണ്ടര്‍ പ്രകാശന ചടങ്ങില്‍ സംസാരിച്ച സിപിഎം നേതാക്കന്‍മാരെല്ലാം സാക്ഷ്യപ്പെടുത്തി. 

കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ വീണ്ടും മല്‍സരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സിപിഎം ആണെന്ന് കൊല്ലം എംഎല്‍എ എം.മുകേഷ്. മല്‍സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ തന്‍റെ നിലപാട് അപ്പോള്‍ വ്യക്തമാക്കുമെന്നും മുകേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സിനിമാ തിരക്കുകള്‍ പരമാവധി മാറ്റി വച്ചാണ് എംഎല്‍എ എന്ന നിലയില്‍ കൊല്ലത്ത് മുകേഷ് സജീവമാകുന്നത്. തെരഞ്ഞെടുപ്പ് വിളിപ്പുറത്ത് എത്തി നില്‍ക്കേ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കിയുളള പുതുവര്‍ഷ കലണ്ടറും എംഎല്‍എ പുറത്തിറക്കി.

തുടങ്ങി വച്ച പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിനും അവ സജീവമായി മുന്നോട്ടു കൊണ്ടുപോകാനും തനിക്ക് താല്‍പര്യമുണ്ടെന്നും ജില്ലയിലെ സിപിഎം നേതാക്കന്‍മാരുടെ സാന്നിധ്യത്തില്‍ എംഎല്‍എ തുറന്നു പറഞ്ഞിട്ടുണ്ട്.

പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തനമാണ് എംഎല്‍എ എന്ന നിലയില്‍ മുകേഷില്‍ നിന്ന് ഉണ്ടായതെന്ന് കലണ്ടര്‍ പ്രകാശന ചടങ്ങില്‍ സംസാരിച്ച സിപിഎം നേതാക്കന്‍മാരെല്ലാം സാക്ഷ്യപ്പെടുത്തി. എംഎല്‍എയും സിപിഎം നേതാക്കളും തുറന്നു പറയാന്‍ തയാറായില്ലെങ്കിലും കൊല്ലത്ത് വീണ്ടുമൊരു ഊഴം കൂടി മുകേഷിന് സിപിഎം കൊടുക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം സമർപ്പിക്കുന്നത് വൈകും, പ്രതികളുടെ കൈയ്യെഴുത്ത് സാമ്പിളുകൾ ശേഖരിച്ചു
ഷൊർണൂരിലെ കരിങ്കൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം; അലീനയെ കാണാതായത് ഇന്ന് പുലർച്ചെ, തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് ജീവനറ്റ നിലയിൽ