
പാലക്കാട്: പികെ ശശി എംഎൽഎയെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിൽ തിരിച്ചെടുക്കാൻ ശുപാർശ. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗം ഇക്കാര്യം സംസ്ഥാന സമിതിയോട് ശുപാർശ ചെയ്തു. സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്നാണ് പികെ ശശിക്കെതിരെ പാർട്ടി നടപടി എടുത്തത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെന്റ് ചെയ്തത്. 2018 നവംബർ 26 നാണ് ശശിക്കെതിരെ പാർട്ടി നടപടി വന്നത്. സസ്പെൻഷൻ കാലാവധി കഴിഞ്ഞതോടെ 2019 ൽ ശശിയെ ജില്ലാ കമ്മിറ്റിയിൽ തിരിച്ച് എടുത്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam