സിപിഎം സമ്മേളന വേദിയിൽ ചൈനയെ പുകഴ്ത്തി പിബി അംഗം എസ് രാമചന്ദ്രൻ പിള്ള

Published : Jan 13, 2022, 05:19 PM IST
സിപിഎം സമ്മേളന വേദിയിൽ ചൈനയെ പുകഴ്ത്തി പിബി അംഗം എസ് രാമചന്ദ്രൻ പിള്ള

Synopsis

ചൈനയെ വളയാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഖ്യം നിലനിൽക്കുന്നുണ്ട്. എന്നാൽ ചൈന 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കിയെന്നും സിപിഎം പിബി അംഗം

കോട്ടയം: സിപിഎം ജില്ലാ സമ്മേളന വേദിയിൽ ചൈനാ അനുകൂല പ്രസംഗവുമായി പിബി അംഗം എസ് രാമചന്ദ്രൻ പിള്ള. ചൈനയിലുണ്ടായത് സോഷ്യലിസ്റ്റ് നേട്ടമാണെന്ന് പറഞ്ഞ അദ്ദേഹം അമേരിക്കയുടെ ലോകരാഷ്ട്രങ്ങൾക്കിടയിലെ മേധാവിത്വം ചോദ്യം ചെയ്യാൻ സാധിക്കുന്ന തരത്തിൽ ചൈന കരുത്താർജിച്ചെന്നും അഭിപ്രായപ്പെട്ടു.

ചൈനയുടെ നേട്ടം മറച്ചുവെക്കാൻ ആഗോള അടിസ്ഥാനത്തിൽ ചൈനക്ക് എതിരെ പ്രചരണം നടക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ചൈനയെ വളയാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഖ്യം നിലനിൽക്കുന്നുണ്ട്. എന്നാൽ ചൈന 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കിയാണ് ഇതിനെ പ്രതിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കൊവിഡ് കാലത്ത് ചൈന 116 രാജ്യങ്ങൾക്ക് വാക്‌സിൻ നൽകിയെന്നും അദ്ദേഹം പറഞ്ഞു. ക്യൂബ 50  രാജ്യങ്ങൾക്ക് വാക്‌സീൻ സൗജന്യമായി നൽകി. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ ലക്ഷ്യം വെച്ചാണ് ആണ് ഇന്ത്യയിൽ ചൈനക്ക് എതിരായ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മലപ്പുറത്ത് വിജയത്തിനിടയിലും നിരാശ; പൊൻമുണ്ടം പഞ്ചായത്തിൽ ലീ​ഗിന് തോല്‍വി, സിപിഎമ്മുമായി ചേർന്ന കോൺ​ഗ്രസിനെതിരെ പ്രതിഷേധം
ആലങ്കാരികമായി പറയുന്നതല്ല, ശരിക്കും ഇനി ത്രികോണ പോര്! തിരുവനന്തപുരം കോർപറേഷൻ നൽകുന്ന വലിയ സൂചന, താമര വളരുന്ന കേരളം