പഞ്ചായത്ത് അസി. സെക്രട്ടറിയുടെ തിരോധാനം: കോണ്‍ഗ്രസ് നാടകമെന്ന് സിപിഎം

Published : Oct 12, 2023, 12:55 PM IST
പഞ്ചായത്ത് അസി. സെക്രട്ടറിയുടെ തിരോധാനം: കോണ്‍ഗ്രസ് നാടകമെന്ന് സിപിഎം

Synopsis

സുബൈര്‍ അലിയെ കാണാനില്ലെന്ന പരാതിയില്‍ നെന്മാറ പൊലീസ് കേസെടുത്തിട്ടുണ്ട്.

പാലക്കാട്: നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കാണാതായ സംഭവം നാടകമാണെന്ന് സിപിഎം. അസിസ്റ്റന്റ് സെക്രട്ടറി സുബൈര്‍ അലിയും കോണ്‍ഗ്രസിന്റെ പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് നടത്തിയ നാടകമാണോ തിരോധാനമെന്ന് സംശയമുണ്ടെന്ന് നെന്മാറ വൈസ് പ്രസിഡന്റ് പ്രകാശന്‍ പറഞ്ഞു. 

സുബൈര്‍ അലിയെ കാണാനില്ലെന്ന പരാതിയില്‍ നെന്മാറ പൊലീസ് കേസെടുത്തിട്ടുണ്ട്. സുബൈര്‍ അലിക്കായി പൊലീസ് തമിഴ്‌നാട്ടില്‍ അടക്കം തെരച്ചില്‍ നടത്തി വരികയാണ്. നിലവില്‍ സുബൈര്‍ അലിയുടെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. സുബൈര്‍ അലി എവിടേക്കാണ് പോയതെന്ന് അടുത്ത ബന്ധുക്കള്‍ക്കും അറിയില്ലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ച മുതലാണ് സുബൈര്‍ അലിയെ കാണാതായതായി പരാതി ലഭിച്ചത്. ഓഫീസില്‍ കത്തെഴുതി വച്ചാണ് സുബൈര്‍ പോയത്. കൊല്ലങ്കോട് സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നായിരുന്നു കത്തിലെ ഉള്ളടക്കം. കുടുംബ പ്രശ്‌നങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നുവെന്ന് കത്തില്‍ സൂചനയുണ്ട്. 

ഇതിനിടെ സുബൈര്‍ അലി പഞ്ചായത്ത് അംഗം അമീര്‍ ജാനെ ഫോണില്‍ വിളിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്. എല്ലാവരുടേയും മുന്നില്‍ സിപിഎം അംഗങ്ങള്‍ ഉച്ചത്തില്‍ സംസാരിച്ചത് നാണക്കേടുണ്ടാക്കി. താനാരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ല. നിരവധി കുടുംബ പ്രശ്‌നങ്ങള്‍ക്കിടയിലാണ് ഇതുണ്ടായതെന്നും സുബൈര്‍ അലി പറയുന്നുണ്ട്.

ഇസ്രായേലിന് ഉള്ളില്‍ കയറി അക്രമിക്കാന്‍ ധൈര്യം കാട്ടിയ ഹമാസിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങള്‍ ആരൊക്കെ ? 
 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം