സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; പാലാ ബിഷപ്പ് വിഷയം ചര്‍ച്ചായാവില്ല

Published : Sep 24, 2021, 06:54 AM ISTUpdated : Sep 24, 2021, 06:55 AM IST
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; പാലാ ബിഷപ്പ് വിഷയം ചര്‍ച്ചായാവില്ല

Synopsis

ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവി വിഭജിക്കുന്നതില്‍ ഉഭയകക്ഷി ചര്‍ച്ച തുടങ്ങാനിരിക്കേ ഓരോ പാര്‍ട്ടികള്‍ക്കും നല്‍കേണ്ട പദവി സംബന്ധിച്ച് അന്തിമ ധാരണയിലെത്തും. ജി സുധാകരനെതിരായ അമ്പലപ്പുഴ അന്വേഷണ ക്കമ്മീഷൻ റിപ്പോര്‍ട്ട് ഇതുവരെ സിപിഎം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തിട്ടില്ല

തിരുവനന്തപുരം: സിപിഎം (CpiM) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പാലാ ബിഷപ്പിന്‍റെ (Pala Bishop) വിവാദ പരാമര്‍ശത്തില്‍ ഇനി കൂടുതല്‍ ചര്‍ച്ച വേണ്ട എന്നതാണ് സിപിഎമ്മിലെ ധാരണ. ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവി വിഭജിക്കുന്നതില്‍ ഉഭയകക്ഷി ചര്‍ച്ച തുടങ്ങാനിരിക്കേ ഓരോ പാര്‍ട്ടികള്‍ക്കും നല്‍കേണ്ട പദവി സംബന്ധിച്ച് അന്തിമ ധാരണയിലെത്തും. ജി സുധാകരനെതിരായ അമ്പലപ്പുഴ അന്വേഷണ ക്കമ്മീഷൻ റിപ്പോര്‍ട്ട് ഇതുവരെ സിപിഎം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തിട്ടില്ല.

ജില്ലാ കമ്മിറ്റികള്‍ അടക്കം നടപടികളിലേക്ക് കടക്കുമ്പോള്‍ സുധാകരനെതിരായ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് എടുക്കുമോ എന്നതാണ് പ്രസക്തം. ഭാരത് ബന്ദിന്‍റെ ഭാഗമായി സംസ്ഥാനത്ത് നടക്കുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളും പാര്‍ട്ടി വിലയിരുത്തും. ഇന്നലത്തെ എൽഡിഎഫ് യോഗത്തിലും പാലാ ബിഷപ്പിന്‍റെ വിവാദ പ്രസ്താവന ചർച്ച ചെയ്തിരുന്നില്ല. മുഖ്യമന്ത്രി വിശദീകരിച്ച പശ്ചാത്തലത്തിലാണ് ചർച്ചകളിലേക്ക് കടക്കാതിരുന്നത്.

വിഷയത്തിൽ എൽഡ‍ിഎഫിനുള്ളില്‍ തന്നെ ഭിന്നത നിലനിൽക്കുമ്പോഴാണ് മുന്നണി യോഗം വിഷയം അവഗണിച്ചത്. പാലാ ബിഷപ്പിന്‍റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എൽഡിഎഫിന്റെ നിലപാട് മറ്റൊന്നായികാണേണ്ട കാര്യമില്ലെന്നുമാണ് സിപിഎം ആക്ടിങ് സെക്രട്ടറിയും ഇടതുമുന്നണി കൺവീനറുമായ എ വിജയരാഘവൻ ഇന്നലെ വ്യക്തമാക്കിയത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൾസർ സുനിയോടൊപ്പമുള്ള ദിലീപിൻ്റെ ഫോട്ടോ പൊലീസ് ഫോട്ടോഷോപ്പ് വഴി നിർമിച്ചതെന്ന് രാഹുൽ ഈശ്വർ
ശബരിമല സ്വർണ കൊള്ള: വീണ്ടും നിര്‍ണായക അറസ്റ്റ്, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍