കോഴിക്കോട്ടെ പിഎസ്‌സി കോഴ ആരോപണം: പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരണം തേടി

Published : Jul 09, 2024, 06:28 PM IST
കോഴിക്കോട്ടെ പിഎസ്‌സി കോഴ ആരോപണം: പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരണം തേടി

Synopsis

'സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ മന്ത്രി തന്നെ പരാതി കൊടുത്തിട്ടും ജില്ലാ നേതൃത്വം വേണ്ട ഗൗരവം പരാതിക്ക് നൽകിയില്ല'

കോഴിക്കോട്: പിഎസ്‌സി ബോര്‍ഡ് അംഗത്വത്തിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരണം തേടി. പരാതി ജില്ലാ നേതൃത്വം ഗൗരവമായി എടുത്തില്ലെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ മന്ത്രി തന്നെ പരാതി കൊടുത്തിട്ടും ജില്ലാ നേതൃത്വം വേണ്ട ഗൗരവം പരാതിക്ക് നൽകിയില്ല. ജില്ല കേന്ദ്രീകരിച്ച് പാര്‍ട്ടിയിൽ കോക്കസ്  പ്രവർത്തിക്കുന്നു എന്നതിലും മൗനം പാലിച്ചു. ഇത് ഗുരുതര വീഴ്ചയാണെന്നും ഉയർന്ന ആരോപണം ഗൗരവമുള്ളതായിട്ടും ജില്ലാ ഘടകം മുഖവിലക്ക് എടുത്തില്ലെന്നതും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതൃത്വം വിശദീകരണം തേടിയത്.

PREV
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും