അമ്പലപ്പുഴയിൽ വീഴ്ചയെന്ന് സിപിഎം, സുധാകരന്റെ പേരെടുത്ത് പറയാതെ സെക്രട്ടറിയേറ്റ് റിപ്പോർട്ട്

By Web TeamFirst Published Jul 7, 2021, 7:36 PM IST
Highlights

സിറ്റിംഗ് സീറ്റുകളായ കുണ്ടറയിലും തൃപ്പൂണിത്തുറയിലും പാർട്ടിയുടെ പ്രമുഖ സ്ഥാനാർത്ഥികൾക്കുണ്ടായ തോൽവിയും സിപിഎം പരിശോധിക്കുകയാണ്.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ വീഴ്ച പറ്റിയെന്ന് സിപിഎം. മുൻ മന്ത്രി ജി സുധാകരന്റെ പേരെടുത്ത് പറയാതെയാണ്  അമ്പലപ്പുഴയിൽ വീഴ്ച യുണ്ടായെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ജോസ് കെ മാണി- മാണി സി കാപ്പൻ പോരാട്ടം നടന്ന പാലായിൽ പാർട്ടി വോട്ട് ചോർന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

സിറ്റിംഗ് സീറ്റുകളായ കുണ്ടറയിലും തൃപ്പൂണിത്തുറയിലും സിപിഎമ്മിന്റെ പ്രമുഖ സ്ഥാനാർത്ഥികൾക്കുണ്ടായ തോൽവിയും പാർട്ടി പരിശോധിക്കുകയാണ്. ഈ രണ്ട് മണ്ധലങ്ങളിലും അന്വേഷണ റിപ്പോർട്ട് വന്ന ശേഷം നടപടിയുണ്ടാകും. സിപിഎമ്മിന്റെ പ്രമുഖ സ്ഥാനാർത്ഥികളായ മേഴ്സിക്കുട്ടിയമ്മയുടെയും എം സ്വരാജിന്റെയും തോൽവി പാർട്ടി ഗൌരവതരമായാണ് കണക്കിലെടുത്തിട്ടുള്ളത്. സിപിഎം സെക്രട്ടറിയേറ്റിന്റെ റിവ്യു റിപ്പോർട്ട് സംസ്ഥാന സമിതി ചർച്ച ചെയ്യും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

click me!