
കോഴിക്കോട്: വടകരയിൽ സിപിഎം പ്രകടനത്തെ വിമർശിച്ച വഴിയാത്രക്കാരന് നേരെ കയ്യേറ്റം. വടകരയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സിപിഎം നടത്തുന്ന പൊതുയോഗത്തിന്റെ ഭാഗമായുള്ള പ്രകടനത്തെ വിമർശിച്ച് യുവാവ് ഫേസ്ബുക്ക് ലൈവ് ഇടാൻ ശ്രമിച്ചിരുന്നു. പ്രകടനം മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്നുവെന്നായിരുന്നു യുവാവിന്റെ ആരോപണം. ഇതിനിടെയാണ് ഒരു സംഘം പ്രവർത്തകർ യുവാവിനെ കയ്യേറ്റം ചെയ്തത്. പൊലീസ് നോക്കി നിൽക്കെ പ്രവർത്തകർ ഇയാളെ മർദ്ദിച്ചു. തുടർന്ന് പൊലീസ് ഇടപെട്ട് യുവാവിന് ചികിത്സ നൽകി സ്റ്റേഷനിൽ എത്തിച്ചു. പരാതി നൽകാൻ താൽപര്യമില്ലെന്ന് യുവാവ് അറിയിച്ചതായി വടകര പൊലീസ് അറിയിച്ചു. തുടർന്ന് ഇയാൾ വീട്ടിലേക്ക് മടങ്ങിയെന്നാണ് പൊലീസ് വിശദീകരണം. മർദ്ദനമേറ്റ യുവാവിന്റെ പേര് വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam