'ക്രിക്കറ്റ് കളിയിൽ തോറ്റാൽ ക്യാപ്റ്റന് മാത്രമല്ല കുറ്റം'; വിമര്‍ശനങ്ങള്‍ക്കിടെ പിണറായി വിജയനെ പ്രതിരോധിച്ച് ഒരുവിഭാഗം നേതാക്കൾ

Published : May 20, 2026, 09:07 PM IST
pinarayi vijayan

Synopsis

പിണറായിക്കും എം വി ഗോവിന്ദനുമെതിരെ ഇന്നും വിമർശനം. പിണറായിക്കെതിരായ ജനവികാരം പാർട്ടിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. നേതൃത്വം ശൈലി മാറ്റണം, തിരുത്തിയില്ലെങ്കിൽ പാർട്ടിക്ക് നിലനിൽപ്പില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.  പിണറായിയെ പ്രതിരോധിച്ചും ഒരുവിഭാഗം നേതാക്കൾ രംഗത്തെത്തി.

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ ഇന്നും സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ വിമർശനം. നേതൃത്വം ശൈലി മാറ്റണമെന്നും തിരുത്തിയില്ലെങ്കിൽ പാർട്ടിക്ക് നിലനിൽപ്പില്ലെന്നുമാണ് കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നത്. പിണറായിക്കെതിരായ ജനവികാരം പാർട്ടിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. പിണറായിയെ പ്രതിരോധിച്ചും ഒരുവിഭാഗം നേതാക്കൾ രംഗത്തെത്തി.

എല്ലാ കുറ്റവും പിണറായിക്ക് മേൽ ചുമത്തേണ്ടതില്ലെന്നായിരുന്നു പിന്തുണയ്ക്കുന്നവരുടെ വാദം. ക്രിക്കറ്റ് കളിയിൽ തോറ്റാൽ ക്യാപ്റ്റന് മാത്രമല്ല കുറ്റം. പാർട്ടിയും മുന്നണിയുമാണ് തെരത്തെടുപ്പിനെ നേരിട്ടത്. പിണറായിയെ മാത്രം എങ്ങനെ കുറ്റക്കാരനാക്കുമെന്നും ഒരു വിഭാഗം വാദിച്ചു. ആലപ്പുഴ ജില്ലാ നേതൃത്വത്തിനെതിരെയും കമ്മിറ്റിയിൽ വിമർശനം ഉയര്‍ന്നു. ജില്ലാ നേതൃത്വം പരാജയമായിരുന്നു. സംഘടന സംവിധാനം താഴേത്തട്ടിൽ ദുർബലമായിരുന്നുവെന്നും ബ്രാഞ്ചുകളുടെ യോഗം പോലും കൃത്യമായി നടക്കുന്നില്ലെന്നും വിമർശനം ഉയര്‍ന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരള നിയമസഭയിലേക്ക് ആദ്യമായി മൂന്ന് ബിജെപി എംഎൽഎമാർ, നാളെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം സത്യപ്രതിജ്ഞയ്ക്ക്
കുംഭമേള താരത്തിന്റെ വിവാഹം; ഭർത്താവ് മുഹമ്മദ് ഫർമാന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി