
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചതില്‍ വോട്ടിൽ അവകാശവാദവുമായി സിപിഎം ബ്രാഞ്ചംഗം. മണ്ണാർക്കാട് നഗരസഭയിലെ ഒന്നാം വാർഡായ കുന്തിപ്പുയയിൽ മത്സരിച്ച എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഫിറോസ്ഖാന് ലഭിച്ച ഒരു വോട്ട് ചെയ്തത് കുളർമുണ്ട ബ്രാഞ്ച് അംഗം ഹനീഫ ആണെന്നാണ് അവകാശവാദം. പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതിന് തന്നെ പാർട്ടി ഗ്രൂപ്പുകളിൽ നിന്ന് പുറത്താക്കിയെന്ന് ഹനീഫ ആരോപിക്കുന്നു.
മണ്ണാർക്കാട് നഗരസഭയിൽ സിപിഎം-വെൽഫെയർ പാർട്ടി ധാരണയുണ്ട്. കുന്തിപ്പുഴ ഒന്നാം വാർഡിൽ വെൽഫെയർ സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണക്കാനും മറ്റിടങ്ങളിൽ വെൽഫെയറിൻ്റെ വോട്ട് വാങ്ങാനുമായിരുന്നു ധാരണ. എന്നാല്‍, വാര്‍ഡില്‍ ടി വി ചിഹ്നത്തിൽ മത്സരിച്ച എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഫിറോസ് ഖാനാണ് ഒരു വോട്ട് ലഭിക്കുകയായിരുന്നു. യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ സി അബ്ദുൽ റഹ്‌മാൻ ആണ് 301 വോട്ട് നേടി വാർഡില്‍ നിന്ന് ജയിച്ചത്. വാർഡിലെ വെൽഫെയർ പാർട്ടി സ്വതന്ത്ര സ്ഥാനാർത്ഥി സിദ്ദീഖ് കുന്തിപ്പുഴക്ക് 179 വോട്ടും സ്വതന്ത്രന് 65 വോട്ടും ബിജെപിക്ക് എട്ട് വോട്ടും ലഭിച്ചു. വെൽഫെയർ പാർട്ടിക്ക് സ്വാധീനമില്ലാത്ത മേഖലയിലാണ് ഇത്തവണ 179 വോട്ട് ലഭിച്ചത്. 2020 ൽ വാർഡിൽ മത്സരിച്ച എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് അന്ന് 136 വോട്ട് ലഭിച്ചിരുന്നു. വാർഡിൽ എൽഡിഎഫ് വെൽഫെയർ പാർട്ടി ധാരണയെന്ന് ആക്ഷേപമുണ്ടായിരുന്നു. പിന്നാലെ അവസാന ഘട്ടത്തിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam