വിശാല സംസ്ഥാന സമിതി യോ​ഗം; നേതൃമാറ്റം അജണ്ടയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം കേന്ദ്ര നേതാക്കൾ

Published : Sep 05, 2026, 05:13 PM IST
cpm flag

Synopsis

കേരളത്തിൽ വിശാല സംസ്ഥാന സമിതി യോ​ഗത്തിൽ നേതൃമാറ്റം അജണ്ടയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി കേന്ദ്ര നേതാക്കൾ. പാർട്ടി മുന്നോട്ട് പോകാനുള്ള തിരുത്തലുകളാകും സംസ്ഥാനത്ത് ചർച്ച ചെയ്യുക

ദില്ലി: കേരളത്തിൽ വിശാല സംസ്ഥാന സമിതി യോ​ഗത്തിൽ നേതൃമാറ്റം അജണ്ടയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി കേന്ദ്ര നേതാക്കൾ. പാർട്ടി മുന്നോട്ട് പോകാനുള്ള തിരുത്തലുകളാകും സംസ്ഥാനത്ത് ചർച്ച ചെയ്യുക. ഇന്നലെയും ഇന്നുമായി നടന്ന പോളിറ്റ് ബ്യൂറോ യോ​ഗത്തിലും കേരളത്തിലെ സംഘടനാ മാറ്റങ്ങളൊന്നും ചർച്ചയ്ക്ക് വന്നില്ലെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വിശാല സംസ്ഥാന സമിതിയിലുയരുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടിയുടെ തുടർ നടപടികൾ പിബി അം​ഗങ്ങൾ കൂടി ചർച്ച ചെയ്ത് തീരുമാനിക്കും.

ഇന്ത്യ സഖ്യത്തിൽനിന്ന് മാറി നി‌ൽക്കാൻ തൽക്കാലം ആലോചനയൊന്നും ഇല്ലായെന്നും സിപിഎം നേതൃത്വം അറിയിച്ചു. ഇന്ത്യ സഖ്യ യോ​ഗം ചേരും എന്ന സൂചനകളുണ്ടെങ്കിലും ഇതുവരെ ഇക്കാര്യം നിശ്ചയിച്ചിട്ടില്ല. യോ​ഗം വിളിക്കുമ്പോൾ ഏത് തരത്തിലുള്ള പങ്കാളിത്തം വേണം എന്നതടക്കം ആലോചിച്ച് തീരുമാനിക്കുമെന്നും നേതാക്കൾ വിശദീകരിച്ചു. അതേസമയം പരാജയത്തിന്റെ ഉത്തരവാദിത്ത്വം പാർട്ടി കൂട്ടമായി ഏറ്റെടുക്കാൻ മടിക്കേണ്ടതില്ലെന്ന് പറഞ്ഞ പിബി അം​ഗം എ വിജയരാഘവൻ നേതൃമാറ്റം ചർച്ചയാക്കുന്നത് മാധ്യമങ്ങളാണെന്നും പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓപ്പറേഷൻ തൂഫാൻ 2.0, രണ്ടാം ഘട്ടം തദ്ദേശ സ്ഥാപനങ്ങളുമായി കൈകോർത്തെന്ന് ആഭ്യന്തര മന്ത്രി, 28 ന് ഫ്ലാഗ് ഓഫ്; ഇതുവരെ 10070 കേസുകൾ, 10885 പേർ അറസ്റ്റിൽ
മെസ്സിയുടെ പേരിലെ തട്ടിപ്പ്; സ്പോണ്‍സര്‍ക്കെതിരെ ഗുരുതര കണ്ടെത്തല്‍, വിദേശത്ത് പണം അയച്ചതില്‍ ചട്ട ലംഘനമെന്ന് റിപ്പോർട്ട്