'വരുമാനവും ചെലവും പൊരുത്തപ്പെടുന്നില്ല'; ഉദുമയിലെ യുവ നേതാവിനെതിരെ സിപിഎമ്മിൻ്റെ അന്വേഷണ കമ്മീഷൻ

Published : Jul 09, 2024, 01:11 PM IST
'വരുമാനവും ചെലവും പൊരുത്തപ്പെടുന്നില്ല'; ഉദുമയിലെ യുവ നേതാവിനെതിരെ സിപിഎമ്മിൻ്റെ അന്വേഷണ കമ്മീഷൻ

Synopsis

ഇയാളുടെ വരുമാനവും ചെലവും പൊരുത്തപ്പെടുന്നില്ലെന്നു മാത്രമല്ല, വലിയ അന്തരമുണ്ടെന്നും പരാതി ഉയരുകയായിരുന്നു. ഇരുനില വീട് വച്ചു, ജോലി നേടാൻ 50 ലക്ഷം രൂപ നൽകി, 22 ലക്ഷം രൂപയുടെ കാർ വാങ്ങി തുടങ്ങിയവയാണ് ഏരിയാ കമ്മറ്റിയിൽ ഉയർന്ന പ്രധാന പരാതികൾ.  

കാസർകോട്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ കാസർകോട് ഉദുമ ഏരിയാ കമ്മിറ്റി അംഗമായ യുവ നേതാവിനെതിരെ സിപിഎമ്മിൻ്റെ അന്വേഷണ കമ്മീഷൻ. ഇയാളുടെ വരുമാനവും ചെലവും പൊരുത്തപ്പെടുന്നില്ലെന്നു മാത്രമല്ല, വലിയ അന്തരമുണ്ടെന്നും പരാതി ഉയരുകയായിരുന്നു. ഇരുനില വീട് വച്ചു, ജോലി നേടാൻ 50 ലക്ഷം രൂപ നൽകി, 22 ലക്ഷം രൂപയുടെ കാർ വാങ്ങി തുടങ്ങിയവയാണ് ഏരിയാ കമ്മറ്റിയിൽ ഉയർന്ന പ്രധാന പരാതികൾ.

ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നുവെന്നായിരുന്നു യുവ നേതാവിന്റെ വിശദീകരണം. എന്നാൽ മറുപടി തൃപ്തികരമല്ലാത്തതിനാൽ പാർട്ടി മൂന്നംഗ അന്വേഷണ കമ്മീഷനെ വെച്ചു. സിപിഎം ഉദുമ ഏരിയാ കമ്മിറ്റിയംഗങ്ങളായ കെവി ഭാസ്കരൻ, പി നാരായണൻ, എൻപി രാജേന്ദ്രൻ എന്നിവരാണ് അന്വേഷിക്കുക. ബേക്കൽ ബീച്ച് ഫെസ്റ്റിൽ വാഹന പാർക്കിങ്ങിന് നേതാവ് പണം പിരിച്ചതിൽ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്. ഇതിൻ്റെ കണക്കടക്കം പാർട്ടി നിയോഗിച്ച കമ്മീഷൻ അന്വേഷിക്കുമെന്നറിയുന്നു. 

അർബൻ ബാങ്കിൽ നിന്ന് ബിനാമി വായ്പ; വല്ലപ്പുഴ സിപിഎം മുൻ ലോക്കൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

https://www.youtube.com/watch?v=Ko18SgceYX8


 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും