അരുവിക്കര തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച, സിപിഎം ജില്ലാ കമ്മിറ്റിൽ പരാതി

By Web TeamFirst Published Jun 30, 2021, 12:19 PM IST
Highlights

ആദ്യ സ്ഥാനാർത്ഥിയായി തീരുമാനിച്ച മധു പിന്നീട് ജി.സ്റ്റീഫൻ സ്ഥാനാർത്ഥിയായതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മധു വിട്ടുനിന്നെന്നാണ് ഉയർന്ന പ്രധാന ആരോപണം.

തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചുവെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിൽ പരാതി. മണ്ഡലത്തിൽ എൽ‍ഡിഎഫ് വിജയിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചു എന്നാണ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ.മധുവിനെതിരെയും പരാതി ഉയർന്നിരുന്നു. ആദ്യ സ്ഥാനാർത്ഥിയായി തീരുമാനിച്ച മധു പിന്നീട് ജി.സ്റ്റീഫൻ സ്ഥാനാർത്ഥിയായതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നെന്നതാണ് ഉയർന്ന പ്രധാന ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ ഇത് പരിശോധിക്കാൻ മൂന്നംഗ കമ്മീഷനെ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തി. ഇടവേളക്ക് ശേഷം ജില്ലയിലെ പാർട്ടിയിൽ രൂപം കൊള്ളുന്ന വിഭാഗീയതയുടെ ഭാഗമാണ് മധുവിനെതിരായ ഒറ്റതിരിഞ്ഞ നീക്കമെന്നും വിമർശനമുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!